ഒമാനിൽ പൊന്നാനി സംഗമം നവമ്പർ നാലിന് .

ഒമാനിൽ പൊന്നാനി സംഗമം നവമ്പർ നാലിന് .

മസ്ക്കറ്റ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷ്ണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊന്നാനി സംഗമം – 22 നവമ്പർ നാലിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംഗമത്തിൻറ മുന്നോടിയായി വനിതാ കൺവെൻഷൻ സംഘടിപ്പിക്കാനും ,
മുതിർന്ന അംഗങ്ങളെ ആദരിക്കാനും എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിക്കാനും തീരുമാനിച്ചു.
ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ പ്രസിഡണ്ട് എം സാദിഖ് അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി ചെയർമാൻ പി വി അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു.
പി വി സുബൈർ,കെ അബ്ദുൾ നജീബ്
റഹീം മുസന്ന, ഫൈസൽ കാരാട് ,ഒമേഗ ഗഫൂർ, ഷാജി കടവനാട് ,രതീഷ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ സബ് കമ്മിറ്റി ചർച്ചകളുടെ ക്രോഡീകരണം കൺവീനർമാർ അവതരിപ്പിച്ചു.
സംഗമ വിജയത്തിനായി 51 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി.
പി വി ജലീൽ, ഡോക്ടർ ജലീൽ, പിവി അബ്ദുൽ റഹീം ,ബാവ റുസയിൽ
(രക്ഷാധികാരികൾ)
പി വി സുബൈർ ( ചെയർമാൻ)
അബ്ദുൽ നജീബ് (വൈസ് ചെയർമാൻ)
എം.സാദിഖ് (ജനറൽ കൺവീനർ)
ടി വി റംഷാദ് (ജോയിൻ കൺവീനർ)
ബഷീർ കെ എം ടി (കൺവീനർ ഫിനാൻസ് വിഭാഗം )
സമീർ മത്ര (ജോ: കൺവീനർ)
ഫിറോസ് (കൺവീനർ, പ്രോഗ്രാം വിഭാഗം) റിഷാദ് ബാത്തിന (ജോ: കൺവീനർ)
ഇസ്മായിൽ ടി വി (കൺവീനർ ഫുഡ് വിഭാഗം ) റഹ്മത്തുള്ള ചാണ (ജോ: കൺവീനർ)
സമീർ സിദ്ദീഖ് (കൺവീനർ, എൻ്റെർടൈമെൻ്റ് വിഭാഗം )
കെ വി ഷംഷീർ (ജോ: കൺവീനർ)
മുനവ്വർ (കൺവീനർ, മീഡിയ വിഭാഗം)
റമീസ് കെ കെ (ജോ : കൺവീനർ)
തുടങ്ങിയവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു
ഉപദേശക സമിതി ,ഒമാൻ നാഷണൽ കമ്മിറ്റി, വിവിധ എക്സിക്യൂട്ടീവ് കമ്മിറ്റി, അംഗങ്ങൾ തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ.
ടി വി റംഷാദ് സ്വാഗതവും, ബഷീർ കെ എം ടി നന്ദിയും പറഞ്ഞു.