എടപ്പാൾ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉപദേശക സമിതി അംഗമായ
പ്രൊഫ: കടവനാട് മുഹമ്മദിനെ , എം ഇ എസ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അനുമോദനവും ,
പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതി താലൂക് തല രൂപീകരണ യോഗവും ശുകപുരം മദർ ഇൻസിറ്റിറ്റ്യൂട്ടിൽ വെച്ച് നടന്നു.
ചടങ്ങ് ഉദ്ഘാടനവും, കടവനാടിന് ഉപഹാര സമർപ്പണവും വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ നിർവ്വഹിച്ചു .
സഹപാഠികൾ, ശിഷ്യ ഗണങ്ങൾ, വിദ്യാഭ്യാസ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.
പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ ഷാൾ അണിയിച്ചു.
അടാട്ട് വാസുദേവൻ മാസ്റ്റർ
സ്വാഗതം പറഞ്ഞു.
പി സി ഡബ്ല്യു എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി ഏട്ടൻ ശുകപുരം ഷാൾ അണിയിച്ചു.
ഡോ: ശങ്കരനാരായണൻ, പ്രൊ. വി. കെ ബേബി, ഡോ: ഇബ്രാഹിം കുട്ടി,പ്രൊ. ബാബു ഇബ്രാഹിം,ലത്തീഫ് കളക്കര, ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, അഷറഫ് മാറഞ്ചേരി, ശാരദ ടീച്ചർ, മാമദ് പൊന്നാനി , ജസ്സി സലീം തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് താലൂക് വിദ്യാഭ്യാസ സമിതി ഭാരവാഹികളെ പി സി ഡബ്ലു എഫ് കേന്ദ്ര ജന: സെക്രട്ടറി സി വി മുഹമ്മദ് നവാസ് പ്രഖ്യാപിച്ചു.
സമിതി ചെയർമാനായി പ്രൊഫ: വി. കെ ബേബി യെയും, കൺവീനറായി അടാട്ട് വാസുദേവൻ മാസ്റ്ററെയും തെരഞ്ഞെടുത്തു.
വിവിധ ഘടകങ്ങളിലെ വിദ്യാഭ്യാസ സമിതി പ്രതിനിധികളെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
സുബൈർ ടി വി നന്ദി പ്രകടിപ്പിച്ചു.

