പി സി ഡബ്ല്യു എഫ് പതിനാലാം വാർഷിക സമ്മേളനം , ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി.

പി സി ഡബ്ല്യു എഫ് പതിനാലാം വാർഷിക സമ്മേളനം , ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി.

പൊന്നാനി: ഉറൂബ് നഗറിൽ സ്വാശ്രയ മാളിന് സമീപം നിർമ്മിക്കാനുദ്ദേശിക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആസ്ഥാന മന്ദിരത്തിന് ബഹുമാന്യനായ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ ശിലാസ്ഥാപനം നടത്തി.

തുടർന്ന് പി സി ഡബ്ല്യു എഫ് പതിനാലാം വാർഷിക പൊതു സമ്മേളന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ ജീർണ്ണകൾക്കെതിരെ ശക്തമായ ചെറുത്ത് നില്പ് നടത്തുകയും, അവശരെ ചേർത്ത് പിടിച്ച് ഒന്നര പതിറ്റാണ്ട് കൊണ്ട് ജനകീയ മുന്നേറ്റം നടത്തി വരികയും ചെയ്യുന്ന പി സി ഡബ്ല്യു എഫ് സേവനങ്ങൾ വിലമതിക്കാത്തതാണെന്ന് മന്ത്രി അഹ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു.
രണ്ടാമത് പി സി ഡബ്ല്യു എഫ് മാധ്യമ പുരസ്കാരം നേടിയ നൗഷാദ് പുത്തൻ പുരയിലിന് വി ടി ബൽറാമും,

സാഹിത്യ പുരസ്കാരം നേടിയ ഇബ്രാഹിം പൊന്നാനിക്ക് കെ പി രാമനുണ്ണിയും ഉപഹാരം നൽകി.

താലൂക്കിലെ മാധ്യമ സാഹിത്യ പ്രതിഭകൾക്ക് രണ്ട് വർഷത്തിലൊരിക്കൽ പുരസ്കാരമായി നൽകി വരുന്നത് 5001 രൂപ ക്യാഷ് അവാർഡ്, പ്രശസ്തി പത്രം , ഉപഹാരം എന്നിവയാണ്.

ചടങ്ങിൽ പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

അഷ്റഫ് കോക്കൂർ,ഡോ: അഷ്റഫ് എന്നിവർ സംസാരിച്ചു.

സുബൈദ പോത്തനൂർ, മോഹനൻ പാക്കത്ത് , കെ വി സലീം തുടങ്ങിയവർ സംബന്ധിച്ചു.

എൻ ഖലീൽ റഹ്മാൻ സ്വാഗതവും , എൻ പി അഷ്റഫ് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സർഗ്ഗ സന്ധ്യയിൽ ഭദ്ര സ്ക്കൂൾ ഓഫ് ആർട്സ് വിദ്യാർത്ഥികളുടെ ഗ്രൂപ് ഡാൻസും, നൂറ് ഇശൽ ടീമിൻറ കൈകൊട്ടി പാട്ടും അരങ്ങേറി