പൊന്നാനി : സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം എന്ന ശീർഷകത്തിൽ
മെയ് 28,29 തിയ്യതികളിൽ
പി വി എ ഖാദർ ഹാജി നഗറിൽ
(ആർ വി പാലസ്) നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം
വാർഷിക സമ്മേളനവും, വിവാഹ സംഗമവും വിജയിപ്പിക്കുന്നതിന്നായി പ്രവർത്തിച്ചു വരുന്ന സ്വാഗത സംഘത്തിൻറയും , കേന്ദ്ര കമ്മിറ്റി പ്രധാന ഭാരവാഹികൾ, വനിതാ എക്സിക്യൂട്ടീവ്, യൂത്ത് വിംഗ്,തുടങ്ങിയവരുടെ സംയുക്ത മീറ്റിംഗ് ആർ വി പാലസിൽ ചേർന്നു.
എൻ ഖലീൽ റഹ്മാൻ
(ജന: കൺവീനർ , സ്വാഗത സംഘം ) സ്വാഗതം പറഞ്ഞു.
ഡോ: ശങ്കര നാരായണൻ
(ചെയർമാൻ, സ്വാഗത സംഘം)
അധ്യക്ഷത വഹിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങിൻറ ഒരുക്കങ്ങൾ വിലയിരുത്തുകയും വിവിധ സബ് കമ്മിറ്റി കൺവീനർമാർ സംസാരിക്കുകയും ചെയ്തു.
പരിപാടിയുടെ വിജയത്തിന്നായി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാക്ക് മുൻസിപ്പൽ , പഞ്ചായത്ത് തലത്തിൽ സ്വീകരണം നൽകാനും, ഫണ്ട് സമാഹരണം കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
ഏട്ടൻ ശുകപുരം വകയായുളള തുക കൈമാറി.
കുവൈറ്റ് ഘടകം വകയായുളള ഫണ്ട് ഹനീഫ മാളിയേക്കൽ, കെ കെ ഹംസ , സക്കരിയ എന്നിവർ ചേർന്ന് നൽകി.
പി കോയക്കുട്ടി മാസ്റ്റർ, സി കെ മുഹമ്മദ് ഹാജി, സി വി മുഹമ്മദ് നവാസ് , ഇ പി രാജീവ്,
ടി വി സുബൈർ, ടി മുനീറ, സഹീർ മേഘ എന്നിവർ സംസാരിച്ചു.
അടാട്ട് വാസുദേവൻ മാസ്റ്റർ (ആലംങ്കോട്) പ്രണവം പ്രസാദ് (നന്നമുക്ക്) പി എം അബ്ദുട്ടി (പൊന്നാനി നഗരസഭ) ഹൈദറലി മാസ്റ്റർ (മാറഞ്ചേരി)
അഷ്റഫ് മച്ചിങ്ങൽ (പെരുമ്പടപ്പ്) മോഹനൻ പി (വട്ടംകുളം) തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി (തവനൂർ) മുസ്തഫ കാടഞ്ചേരി (കാലടി) ഹംസ സി (വെളിയംങ്കോട്)
ശിഹാബുദ്ധീൻ കെ കെ (യു.എ.ഇ) തുടങ്ങിയവർ സംബന്ധിച്ചു.
പി എ അസ്മാബി നന്ദി പറഞ്ഞു.

