മാറഞ്ചേരി: ജൈവ കാര്‍ഷിക രീതിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന "എവർ ഗ്രീൻ മാറഞ്ചേരി" പദ്ധതിയുടെ ഭാഗമായി പനമ്പാട് സെന്ററിൽ അബ്ദുൽ ഖാദർ ഭായി , ഷംസു തൊട്ടിയിൽ എന്നിവരുടെ ഭൂമിയിൽ ഇരുപത്തിയഞ്ച് സെൻറ് സ്ഥലത്ത് തികച്ചും സൗജന്യമായി മഞ്ഞൾ കൃഷി ആരംഭിച്ചു.
മഞ്ഞൾ കൃഷി നടീൽ കർമ്മം പ്രസിഡണ്ട് ഹൈദർ അലി മാസ്റ്ററുടെ സാന്നിധ്യത്തിൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത് നിർവ്വഹിച്ചു.
അബ്ദുറഹ്മാൻ പോക്കർ,എം വി കുഞിമുഹമ്മദ് എന്നിവർ ചേർന്ന് കൃഷിപ്പാട്ട് പാടി.
വാർഡ് മെമ്പർ മാരായ എം ടി ഉബൈദ്, സുഹ്റ ഉസ്മാൻ, PCWF ഗ്രീൻ പൊന്നാനി ഇൻചാർജ് ശാരദ ടീച്ചർ, കൃഷി ഓഫീസർ നീതു , കൃഷി വിദഗ്ധ റാഹില , ആശവർക്കർ സുബൈദ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ശ്രീരാമനുണ്ണി മാസ്റ്റർ, കോമളദാസ്, എം ടി നജീബ് , ആരിഫ: , അഷ്റഫ് പൂച്ചാമം, ജിഷാർ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

