PCWF യു എ ഇ പതിമൂന്നാം വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.

PCWF യു എ ഇ പതിമൂന്നാം വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിമൂന്നാം വാർഷിക ജനറൽ ബോഡി യോഗം ഷാർജ ഷഹൂഫ് അൽ ഫരീജ് റെസ്റ്റോറന്റിൽ PCWF യു എ ഇ പ്രസിഡന്റ് മുഹമ്മദ് അനീഷിൻ്റെ അധ്യക്ഷതയിൽ ഗ്ലോബൽ കമ്മിറ്റി പ്രസിഡൻ്റ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
2020 – 22 വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഉപാധ്യക്ഷൻ അലി A.V യും സാമ്പത്തിക റിപ്പോർട്ട് സെക്രട്ടറി ഷബീർ മുഹമ്മദും അവതരിപ്പിച്ചു.
അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സ്മരിച്ചു കൊണ്ട് പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.
ഗ്ലോബൽ തലത്തിൽ തന്നെ ഏറ്റവും നല്ല പ്രവർത്തനം നടത്തിയ യു എ ഇ കമ്മിറ്റിയെ ഗ്ലോബൽ പ്രസിഡണ്ട് മുക്തകണ്ഠം പ്രശംസിച്ചു.
കൊറോണയെന്ന വിപത്ത് ദുരിതം വിതച്ച സമയത്ത് മാനുഷിക മൂല്യങ്ങൾ മുൻനിർത്തി പൊന്നാനി പ്രവാസികളുടെ കണ്ണീരൊപ്പാൻ ഇറങ്ങിത്തിരിച്ച യഥാർത്ഥ സാമൂഹ്യ പ്രവർത്തകരാണ് PCWF ന്റെ യു എ ഇ കമ്മിറ്റിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യു എ ഇ ഉപദേശക സമിതി ചെയർമാൻ ഡോ: അബ്ദുൽ റഹ്മാൻ കുട്ടി അഭിപ്രായപ്പെട്ടു.
PCWF മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഹൈദരലി മാസ്റ്റർ, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ അബ്ദുസ്സമദ്. വി, അബ്ദുല്ലത്തീഫ്, റാഷിദ് നാലകത്ത് , അഷ്‌റഫ് സി വി, ഹാഫിസ് റഹ്മാൻ, ഷബീർ ഈശ്വരമംഗലം എന്നിവർ സംസാരിച്ചു.
അഷ്‌കർ അബുദാബി, ജിഷാർ അൽ ഐൻ, ഷബീർ ഈശ്വരമംഗലം ദുബൈ, അലി ഹസ്സൻ ഷാർജ, ഹാഫിസ് റഹ്മാൻ അജ്‌മാൻ, മൊയ്തുണ്ണി റാസൽ ഖൈമ മുഹമ്മദ്‌ റാഫി ഫുജൈറ എന്നിവർ ഘടകങ്ങളെ പ്രതിനിധീകരിച്ച് ആശംസകൾ അറിയിച്ചു.
2022-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഉപാധ്യക്ഷൻ ജലാൽ സ്വാഗതവും, സെക്രട്ടറി നവാസ് അബ്ദുള്ള നന്ദിയും പറഞ്ഞു.