ഏട്ടൻ ശുകപുരത്തിന്റെ ഓർമ്മകൾക്ക് ഒരാണ്ട്, അനുസ്മരണം സംഘടിപ്പിച്ചു.

ഏട്ടൻ ശുകപുരത്തിന്റെ ഓർമ്മകൾക്ക് ഒരാണ്ട്, അനുസ്മരണം സംഘടിപ്പിച്ചു.

എടപ്പാൾ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻ വൈസ് പ്രസിഡന്റും, ഉപദേശക സമിതി അംഗവും, സാമൂഹ്യ – സാംസ്കാരിക – ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ നിറസാന്നിധ്യവുമായിരു ന്ന ഏട്ടൻ ശുകപുരത്തിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പി.സി.ഡബ്ലിയു.എഫ്. വട്ടംകുളം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സംഗമം നടത്തി.
ശുകപുരം കുളങ്ങര ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ ട്രഷറർ അടാട്ട് വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.
വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോഹനൻ പാക്കത്ത് അധ്യക്ഷത വഹിച്ചു.
വർക്കിങ് പ്രസിഡണ്ട് പി. കോയക്കുട്ടി മാസ്റ്റർ, ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, വൈസ് പ്രസിഡന്റ് റഷീദ് അറയ്ക്കൽ, കെ. ശങ്കരനാരായണൻ, അജിതൻ പള്ളിപ്പാട്,
ഭാരവാഹികളായ, ടി. മുസ്തഫ, എം.എം സുബൈദ, എം.മാലതി,
പ്രണവം പ്രസാദ്, കാലടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ ജി ബാബു, വട്ടംകുളം ഗ്രാമ പഞ്ചായത്ത് അംഗം ചന്ദ്രബോസ്, ടി വി മുഹമ്മദ് അബ്ദുറഹിമാൻ,
കെ. വേണു, കെ.വി. അബ്ദുള്ളക്കുട്ടി മാസ്റ്റർ, ഏട്ടൻ ശുകപുരത്തിൻ്റെ മകൻ കിഷോർ ശുകപുരം, പി ജി സിന്ധു, അബ്ദുള്ളക്കുട്ടി ഹാജി വട്ടംകുളം, മജീദ് കഴുങ്കിൽ, എൻ വി അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.