PCWF കേന്ദ്രകമ്മിറ്റി പുന:സംഘടിപ്പിച്ചു.

PCWF കേന്ദ്രകമ്മിറ്റി പുന:സംഘടിപ്പിച്ചു.

എടപ്പാൾ : 2022 മുതൽ 2025 വരെയുളള മൂന്നു വർഷത്തേക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി പുന:സംഘടിപ്പിച്ചു.

കഴിഞ്ഞ ദിവസം എടപ്പാൾ അംശക്കച്ചേരി അൻസാർ കോളേജിൽ നടന്ന പതിനാലാം വാർഷിക ജനറൽ ബോഡിയുടെ ഭാഗമായ പ്രതിനിധി സഭയിൽ വെച്ച് എഴുപത്തി അഞ്ചംഗ പ്രവർത്തക സമിതിയെയും , തുടർന്ന് പ്രവർത്തക സമിതി ചേർന്ന് 15 പ്രധാന ഭാരവാഹികളും, മൂന്ന് പ്രതിനിധികളും ഉള്‍പ്പെടെ 18 അംഗ ഹൈപ്പവർ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.

ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ഷാജി ഹനീഫ് എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.

സി എസ് പൊന്നാനി (പ്രസിഡണ്ട് .)

സി.വി.മുഹമ്മദ് നവാസ്
(ജനറൽ സെക്രട്ടറി)

ഇ.പി.രാജീവ്
(ട്രഷറർ )

പി.കോയക്കുട്ടി മാസ്റ്റർ (വർക്കിംഗ് പ്രസിഡണ്ട്)

ഇബ്രാഹിം മാസ്റ്റർ മാളിയേക്കൽ
(സീനിയർ വൈ: പ്രസിഡണ്ട്)

വൈ: പ്രസിഡണ്ടുമാർ:
ഏട്ടൻ ശുകപുരം, അടാട്ട് വാസുദേവൻ , എം.എം.സുബൈദ , അബ്ദുല്ലത്തീഫ് .എ

സെക്രട്ടറിമാർ :
ടി.വി സുബൈർ, അബ്ദുൾ ലത്തീഫ് കളക്കര , എൻ പി അഷ്റഫ് നൈതല്ലൂർ,
പ്രണവം പ്രസാദ് , ജി. സിദ്ധീഖ് ,
ഷെമി സുജിത് തുടങ്ങിയവരെ പ്രധാന ഭാരവാഹികളായും,

ഡോ: അബ്ദുറഹ്മാൻ കുട്ടി, ടി മുനീറ, പി ടി ഷഹീർ മേഘ എന്നിവരെ പ്രതിനിധികളായും തെരെഞ്ഞെടുത്തു.

ഉപദേശക സമിതി :
കെ.പി.രാമനുണ്ണി (ചെയർമാൻ)
പ്രഫ: കടവനാട് മുഹമ്മദ്
അജയ് മോഹൻ
അഷ്റഫ് കോക്കൂർ
അജിത് കൊളാടി
പ്രഫ: വി.കെ.ബേബി
ഡോ: ശങ്കരനാരായണൻ
അഡ്വ: സിന്ധു

പ്രത്യേക ക്ഷണിതാക്കൾ :
സി.ഹരിദാസ്
ടി.വി.അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ
വി.കെ. ബീക്കുട്ടി ടീച്ചർ

പൊന്നാനി നഗരസഭയിൽ നിന്നും ,താലൂക്കിലെ മറ്റു ഒമ്പത് പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്തവരും, വനിത ,യൂത്ത്, ബാംഗ്ലൂർ , ഗൾഫ് കമ്മിറ്റി പ്രതിനിധികളുമാണ് പ്രതിനിധി സഭയിൽ പങ്കെടുത്തത്.

കോവിഡ് പ്രതികൂല സാഹചര്യത്തിൽ മാറ്റിവെച്ച പതിനാലാം വാർഷിക സമ്മേളനവും, പതിനാല് യുവതീ യുവാക്കളുടെ സ്ത്രീധന രഹിത വിവാഹ സംഗമവും മെയ് 20,21,22 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു.

വിവാഹത്തിലേക്ക് നഗരസഭയിൽ നിന്നും മൂന്ന്, മാറഞ്ചേരി , തവനൂർ പഞ്ചായത്തിൽ നിന്നും 2 വീതം, ബാക്കി പഞ്ചായത്തിൽ നിന്നും ഓരോ വീതം യുവതികൾക്ക് അവസരം ഒരുക്കാനും , ഏപ്രിൽ 25 ന് മുൻപായി അർഹതപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്ര കമ്മിറ്റിക്ക് കൈമാറാനും ധാരണയായി.