പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കുവൈറ്റ് ഘടകം സൗജന്യ മെഡിക്കൽ ക്യാമ്പ് ഫഹാഹീൽ പ്രവർത്തിക്കുന്ന MEDX മെഡിക്കൽ കെയറിൽ വെച്ച് സംഘടിപ്പിച്ചു.
ജനുവരി 28 ന് വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മണി മുതൽ രാത്രി എട്ട് മണിവരെ ഒരുക്കിയ മെഡിക്കൽ ക്യാമ്പ് PCWF കുവൈറ്റ് ഘടകം ആക്ടിങ് ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സുമേഷ് എം വി അധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗം M. P. തങ്ങൾ , ജോയിന്റ് സെക്രട്ടറി മുജീബ് എം വി , ജോബ്സെൽ കൺവീനർ മുഹമ്മദ് മുബാറക് എന്നിവർ ആശംസകൾ നേർന്നു.
മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയ ഡോക്ടർ കവിതാഭാരതിക്ക് ജനസേവനവിഭാഗം കൺവീനർ മുസ്തഫ എം വി , മൊമെന്റോ നൽകി ആദരിച്ചു.
PCWF കുവൈറ്റ് അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങൾക്കുള്ള കരാർ MEDX മെഡിക്കൽ കെയർ
Branding & Marketing മാനേജർ റഷാദ് തറയിലിൽ നിന്നും PCWF ന് വേണ്ടി സബ് കമ്മിറ്റി കോർഡിനേറ്റർ അഷ്റഫ് യു , വൈസ് ചെയർമാൻ നാസർ ടി ടി , ജനറൽ സെക്രട്ടറി
അഷ്റഫ് പി എന്നിവർ ചേർന്ന് സ്വീകരിച്ചു.
റഹീം പി വി , മുഹ്സിൻ എം. എൻ , ആബിദ് കെ. കെ. , സലാം സി , സമീർ , ബാബു , മുജീബ്. പി തുടങ്ങിയവർ പ്രോഗ്രാം നിയന്ത്രിച്ചു.
പ്രോഗ്രാം കൺവീനർ മുസ്തഫ എം വി സ്വാഗതവും, ജോയിന്റ് സെക്രട്ടറി നാസർ കെ നന്ദിയും രേഖപ്പെടുത്തി.

