ലോക സമാധാനത്തിന് ആഹ്വാനം ചെയ്ത് പൊന്നാനിയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമവും, സമൂഹ നോമ്പ് തുറയും ശ്രദ്ധേയമായി

ലോക സമാധാനത്തിന് ആഹ്വാനം ചെയ്ത്  പൊന്നാനിയിൽ സംഘടിപ്പിച്ച സൗഹൃദ സംഗമവും, സമൂഹ നോമ്പ് തുറയും ശ്രദ്ധേയമായി

പൊന്നാനി: സ്നേഹത്തിൻ്റെയും, സൗഹൃദത്തിൻ്റേയും കാഹളം മുഴക്കിക്കൊണ്ടും, ലോക ജനതയെ ആശങ്കയിലാഴ്ത്തിയ യുദ്ധഭീഷണിയെ അപലപിച്ചു കൊണ്ടും, യുദ്ധം അവസാനിച്ച് സമാധാനം പുലരാനുള്ള പ്രത്യേക പ്രാർത്ഥന നടത്തി കൊണ്ടും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അക്ബർ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ സൗഹൃദ സംഗമവും, സമൂഹ നോമ്പ് തുറയും ശ്രദ്ധേയമായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ നില നിൽക്കുന്ന യുദ്ധത്തിന്റെയും, വിലാപത്തിന്റെയും സാഹചര്യത്തിൽ സമാധാനം നില നിറുത്താൻ മാനവികത ഉയർത്തിപ്പിടിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട്
പി നന്ദകുമാർ എം എൽ എ പറഞ്ഞു.
പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്തു.
യുദ്ധത്തിന്റെ ആകുലതയിലും നമ്മളെല്ലാം ഒന്നാണെന്ന പൊന്നാനി പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ച് ഏവരെയും ചേർത്ത് പിടിക്കുന്ന പി സി ഡബ്യു എഫ് സംഘടനയുടെ മാതൃകാ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സാഹിത്യകാരനും, പി.സി. ഡബ്ലിയു എഫ്. ഉപദേശക സമിതി ചെയർമാനുമായ കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു.
ഗ്ലോബൽ പ്രസിഡണ്ട് സി.എസ്. പൊന്നാനി അധ്യക്ഷത വഹിച്ചു.
വഖഫ് ബോർഡ് ചെയർമാൻ
എം.കെ. സക്കീർ മുഖ്യാതിഥിയായിരുന്നു.
കൂടെയുള്ളവർക്ക് കൂടൊരുക്കാം' എന്ന പേരിൽ PCWF പുതുതായി ആരംഭിച്ച ഹോം പ്രൊജക്റ്റ് പദ്ധതിയുടെ ഡിസൈൻ പ്രകാശനം അക്ബർ ഗ്രൂപ്പ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ: കെ.വി.അബ്ദുൽ നാസർ നിർവ്വഹിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്മായിൽ, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുബ്സിറ സിറാജ്, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. വത്സല കുമാർ, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് ഖദീജ മുത്തേടത്ത്, ആലംകോട് ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് സുബൈർ ഉദിനുപ്പറമ്പിൽ,
അജയ് മോഹനൻ, ടി എം സിദ്ധീഖ്, അജിത് കോളാടി, രവി തേലത്ത്, അഹ്മദ് ബാഫഖി തങ്ങൾ, കെ പി നൗഷാദ് അലി, മുഹമ്മദ് പൊന്നാനി, പി പി സക്കീർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ടി കെ അഷ്റഫ്, ഒ സി സലാഹു, സി കെ മുഹമ്മദ് ഹാജി, പ്രൊഫ: വി കെ ബേബി, ശ്രീധരൻ മാസ്റ്റർ, ടി മുനീറ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ബീകുട്ടി ടീച്ചർ, അടാട്ട് വാസുദേവൻ മാസ്റ്റർ, എം എം സുബൈദ, ശാരദ ടീച്ചർ, ആയിഷ ഹസ്സൻ, ശിഹാബുദ്ധീൻ കെ കെ (യു എ ഇ) എന്നിവർ സംബന്ധിച്ചു.
ട്രോമകെയർ ടീമിന് യൂണിഫോം വിതരണം, സ്വാശ്രയ കമ്പനി ഡയറക്ടർ ബോർഡ് വൈ: ചെയർമാൻ ഡോ. ഷാജി ഇടശ്ശേരിയും,
കഅബ് ചികിത്സാ സഹായ സമിതിക്ക് ഫണ്ട് നൽകൽ പി കോയക്കുട്ടി മാസ്റ്ററും,
സ്വാശ്രയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായുളള തയ്യൽ മെഷീൻ വിതരണം നഹൽ ഗ്രൂപ്പ് സ്ഥാപക ഡയറക്ടർ ടി എ റഫീഖും നിർവ്വഹിച്ചു.
വിദ്യാഭ്യാസ സഹായം എഡ്യു സമിതി കൺവീനർ എസ് ലത ടീച്ചർ ഏറ്റുവാങ്ങി.
ഗ്ലോബൽ ജനറൽ സെക്രട്ടറി സി വി മുഹമ്മദ്‌ നവാസ് സ്വാഗതവും, സംഘാടക സമിതി കൺവീനർ മുജീബ് കിസ്മത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന സമൂഹ നോമ്പുതുറയിൽ രണ്ടായിരത്തി ഇരുനൂറ്റമ്പതിലധികം പേർ പങ്കെടുത്തു.
പി എം അബ്ദുട്ടി, സുബൈർ ടി വി, റഷീദ് അറയ്ക്കൽ, ഹൈദരലി മാസ്റ്റർ, അഷ്റഫ് മച്ചിങ്ങൽ, ജി സിദ്ധീഖ്, അബ്ദുല്ലതീഫ് കളക്കര, ഹനീഫ മാളിയേക്കൽ, തൂമ്പിൽ കുഞ്ഞിമൊയ്തീൻ കുട്ടി, റാഫി തവനൂർ, ടി മുസ്തഫ നടുവട്ടം
മൊയ്തുട്ടി വെളിയംങ്കോട്, ശഫീഖ് പാണക്കാട്, മാലതി വട്ടംകുളം, ആരിഫ മാറഞ്ചേരി, ഹൈറുന്നിഷ പാലപ്പെട്ടി, റംല കെ പി, സബീന ബാബു, മിനി ടി, അസ്മാബി ആർ വി, മൂത്തു, നാരായണൻ മണി, ബാബു എലൈറ്റ്, ഫൈസൽ ബാജി പി എ,
റജുല ബാവു, റഫീഖത്ത്, ആമിനു, ഹസീന (തവനൂർ) സുഹറബാബു വെളിയങ്കോട്, അബ്ദുസമദ് മാനാത്ത് പറമ്പിൽ, ഷീജ മാറഞ്ചേരി, റഷീദ് സി വി റഷീദ മാറഞ്ചേരി, സുബൈദ, സുലൈഖ, നിഷാബി, സഫിയ പി വി,
ഫാത്തിമ മുജീബ് പെരുമ്പടപ്പ്, ജലീൽ കുന്നനിയിൽ, കബീർ എൻ വി തുടങ്ങിയവർ നേതൃത്വം നൽകി.