പി സി ഡബ്ല്യൂ എഫ് ഷാർജ ഘടകം പുന:സംഘടിപ്പിച്ചു.

പി സി ഡബ്ല്യൂ എഫ് ഷാർജ ഘടകം പുന:സംഘടിപ്പിച്ചു.

ഷാർജ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഷാർജ ഘടകം പത്താം വാര്‍ഷിക ജനറൽ ബോഡി *പൊന്നാനി ഇൻ ഷാർജ സംഗമം* ഷുഹൂഫ് അൽ ഫുറൂജ് റസ്റ്റോറന്റിൽ അഡ്വ: ഉമ്മർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു .
PCWF മാറഞ്ചേരി പ്രസിഡന്റ് ഹൈദരലി മാസ്റ്റർ, മോഡേൺ ഹെയർ ഫിക്സിംഗ് MD മുജീബ് തറമ്മൽ എന്നിവർ
മുഖ്യാതിഥികളായിരുന്നു .
യു എ ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീർമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
ഷാർജ ഘടകം പ്രസിഡന്റ് ഷാനവാസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നസീർ ചുങ്കത്ത് ‌2019-2021 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മുനവ്വർ അബ്ദുളള സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രവാസത്തിന്റെ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ അബ്ദുൽ അസീസ്. എ.ബി, കബീർ യു.കെ, അബ്ദുൽ ലത്തീഫ് കടവനാട്, അലി ഹസൻ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
2022 – 2025 വർഷത്തേക്കുളള 28 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
സെൻട്രൽ കമ്മിറ്റി വൈ: പ്രസിഡന്റ്‌ അബ്ദുൽ ജലാൽ, സെക്രട്ടറി ഷബീർ മുഹമ്മദ്‌ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രധാന ഭാരവാഹികൾ:
അബ്ദുൽ അസീസ്
അബ്ദുൽ ജലാൽ
അബ്ദുല്ലത്തീഫ്
ഷാനവാസ്‌
സൈനുൽ ആബിദീൻ തങ്ങൾ (കേന്ദ്ര പ്രതിനിധികൾ)
പ്രസിഡന്റ് : അലി ഹസൻ
ജനറൽ സെക്രട്ടറി : നസീർ ചുങ്കത്ത്
ട്രഷറർ : മുനവ്വർ അബ്ദുളള
അബ്ദുൽ ലത്തീഫ്
അലാവുദ്ധീൻ (വൈ: പ്രസിഡന്റ് ) കാസിം കോയ, മുജീബ് തറമ്മൽ (ജോ: സെക്രട്ടറി)
റിയാസ് നാലകത്ത്, കബീർ യു കെ, അഷ്‌കർ എം, അബ്ദുൽ അസീസ് എ ബി, നിസാമുദ്ധീൻ, ശംസുദ്ധീൻ, അബ്ദുൽ സത്താർ, ഷമീർ, ഷമീർ മറവഞ്ചേരി, സിയോഷ്, ഫവാസ്, മുഹമ്മദ്‌ അലി എം. കെ, അബൂബക്കർ ടി പി, സലാം സി, നജീബ് ടി മുഹമ്മദ്‌, ഹാരിസ് ആർ. വി.
അലി ഹസൻ സ്വാഗതവും, നസീർ ചുങ്കത്ത് നന്ദിയും പറഞ്ഞു.