PCWF തവനൂർ പഞ്ചായത്ത് കൺവെൻഷനും, ശ്രീ: എം വി വാസുണ്ണി (എസ് ഐ കുറ്റിപ്പുറം) അവർകൾക്ക് ഉപഹാര സമർപ്പണവും.

PCWF തവനൂർ പഞ്ചായത്ത് കൺവെൻഷനും, ശ്രീ: എം വി വാസുണ്ണി (എസ് ഐ കുറ്റിപ്പുറം) അവർകൾക്ക് ഉപഹാര സമർപ്പണവും.

തവനൂർ പഞ്ചായത്ത് നിവാസികളുടെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ തൊഴിൽ മേഖലയിലെല്ലാം സമഗ്ര മാറ്റത്തിന്നായി PCWF കൺവെൻഷനും, മുഖ്യമന്ത്രിയുടെ പോലിസ് മെഡലിനും (2020) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതി ഉത്കൃഷ്ട മെഡലിനും (2021)  അർഹനായ എം വി വാസുണ്ണി (എസ് ഐ കുറ്റിപ്പുറം) അവർകൾക്ക് ഉപഹാര സമർപ്പണവും
2022 ജനുവരി 15 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന്  അതളൂർ ഇൽഫത്തുൽ ഇസ്ലാം മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു.

സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം എന്ന ശീർഷകത്തിൽ 2022 ജനുവരി 28, 29, 30 (വെളളി, ശനി, ഞായർ) തിയ്യതികളിൽ പി വി എ ഖാദർ ഹാജി (പൊന്നാനി നാഷ്ണൽ ഹൈവേ പളളപ്രം) നഗറിൽ നടക്കുന്ന  PCWF പതിനാലാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന  കൺവെൻഷനിൽ വെച്ച് അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ 2022-2025 വർഷത്തേക്കുളള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുക്കുന്നതാ ണ്.

ഡോ: കെ ടി ജലീൽ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

നസീറ സി പി (പ്രസിഡണ്ട്,  തവനൂർ ഗ്രാമ പഞ്ചായത്ത്)
സി എസ് പൊന്നാനി, ശശീന്ദ്രൻ മേലയിൽ (സി ഐ കുറ്റിപ്പുറം),
രാജൻ തലക്കാട്ട് , അമ്മായത്ത് അബ്ദുല്ല, അബൂബക്കർ എം വി, സുനിത സി, അസ്മാബി പിഎ തുടങ്ങിയവർ സംബന്ധിക്കുന്നു.

സാധാരണക്കാരന്റെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരമായി സംഘടന ലക്ഷ്യമിടുന്ന പദ്ധതികൾ സഫലമാക്കാൻ പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും, നിസ്സീമമായ പിന്തുണയും സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുന്നു.

PCWF തവനൂർ പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി.