പൊന്നാനി: സ്ത്രീകൾക്ക് അർഹമായ അവകാശങ്ങളും ബഹുമാനവും നൽകുന്നത് ഔദാര്യമല്ല, മറിച്ച് സമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ് എന്ന സന്ദേശമുയർത്തി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര വനിതാ കമ്മിറ്റി അന്താരാഷ്ട്ര വനിതാ ദിനമാചരിച്ചു.
പൊന്നാനി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദാമിനി ടീച്ചർ ഉദ്ഘാടനം ചെയ്തു
ചമ്രവട്ടം പാലക്കൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് പി സി ഡബ്യൂ എഫ് സെക്രട്ടറിയായിരുന്ന ഒ കെ ഉമ്മർ അഞ്ചാം അനുസ്മരണവും നടന്നു.
ഗ്ലോബൽ ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
വനിതാ പ്രസിഡന്റ് മുനീറ ടി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ സ്വാഗതം പറഞ്ഞു.
ബെൻസി ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റ് ഡോ: റിൻസി എം ബഷീർ സ്ത്രീ രോഗങ്ങളെക്കുറിച്ച് വിശദമായ ബോധവൽക്കരണ ക്ലാസ് നടത്തി.
വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ, ഡോ. അബ്ദുറഹ്മാൻ കുട്ടി, ടി വി സുബൈർ, ഹനീഫ മാളിയേക്കൽ എന്നിവർ ഒ കെ ഉമ്മറിന്റെ ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ചു.
കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി വിധവകൾക്കുള്ള ധനസഹായം രണ്ടാം ഘട്ട വിതരണവും നടന്നു. 36 പേർ സഹായം കൈപ്പറ്റി.
വനിതാ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, മുൻസിപ്പൽ / പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
വനിതാ കേന്ദ്ര ട്രഷറർ ആയിഷ ഹസ്സൻ നന്ദി പറഞ്ഞു.

