അബുദാബി : പൊന്നാനിയുടെ സർവ്വതോന്മുഖമായ പുരോഗതിക്കായ് നാട്ടിലും മറു നാട്ടിലുമുളള താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി ഇൻ അബുദാബി സംഗമം എന്ന പേരിൽ അബുദാബി ഘടകം ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.
അബുദാബി എയർ പോർട്ട് റോഡിലുള്ള നാസർ പാർട്ടി ഹാളിൽ ജനറൽ സെക്രട്ടറി അഷ്കർ പുതുപൊന്നാനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രഷറർ ബഷീർ പാലക്കൽ സ്വാഗതം പറഞ്ഞു
PCWF ബാംഗ്ലൂർ ഘടകം ജനറൽ സെക്രട്ടറി
ഹംസ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു
PCWF ഗ്ലോബൽ സെക്രട്ടറി ലത്തീഫ് കളക്കര മുഖ്യ പ്രഭാഷണവും പ്രഭാഷണം നടത്തി.
ജോയിന്റ് സെക്രട്ടറി കുഞ്ഞിമോൻ 2019-2021 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും
ട്രഷറർ ബഷീർ പാലക്കൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു
2022-2025 വർഷത്തേക്കായി 27 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു.
ഭാരവാഹി തെരെഞ്ഞെടുപ്പിന് ഗ്ലോബൽ സെക്രട്ടറി ലത്തീഫ് കളക്കര & യു എ ഇ സെൻട്രൽ കമ്മിറ്റി ഐ. ടി ചെയർമാൻ റാഷിദ് നാലകത്ത് എന്നിവർ ചേർന്ന് നേതൃത്വം നൽകി.
പുന:സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയുടെ കേന്ദ്ര പ്രതിനിധികളായി
ഡോ: അബ്ദുറഹ്മാൻ കുട്ടി,
അഷ്കർ പുതുപൊന്നാനി ,
അർഷാദ് വടക്കയിൽ തുടങ്ങിയവരെയും,
പ്രസിഡണ്ട് : അബ്ദുൽ റഷീദ് ഹാജി
ജനറൽ സെക്രട്ടറി:
ബഷീർ പാലക്കൽ
ട്രഷറർ : ഷഹീർ മുഹമ്മദ്
അഷ്കർ പുതുപൊന്നാനി (സീനിയർ വൈസ്പ്രസിഡണ്ട്)
ഇബ്രാഹിം പി.വി (വൈസ്പ്രസിഡണ്ട്)
അർഷാദ് വടക്കയിൽ , കുഞ്ഞിമോൻ (ജോ: സെക്രട്ടറി)
എന്നിവരെയും തെരെഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങൾ
സൈനുദ്ധീൻ പിവി , സുധീഷ് പി.വി ,നവാസ് ഹംസ സി എ ച്ച് , അഷ്റഫ് വി കെ ,ഫൈസൽ ലിബർട്ടി ,ഷമീർ ചന്തപ്പടി ,ജാഫർ സാദിഖ് ,അനീഷ് ആർ വി ,യൂനസ് കെ കെ ,അൻസാർ തറമ്മൽ , ബഷീർ മാളിയേക്കൽ ,ജംഷീർ ബാബു ,ഫാസിൽ കാഞ്ഞിരമുക്ക് , ഫഹദ് വി പി , ഹാഷിം നാലകത്ത് , മുരളീധരൻ ഇ വി ,മുഹമ്മദ് റാഷിദ് പെരുമ്പടപ്പ് , ഷബീബ് പെരുമ്പടപ്പ് , ഷെഫീഖ് ടി .
സെക്രട്ടറി ബഷീർ പാലക്കലിൻറെ
നന്ദിയോടെ ചടങ്ങ് സമാപിച്ചു.

