പി സി ഡബ്ല്യു എഫ് ദുബായ് ഘടകം; പൊന്നാനി ഇൻ ദുബായ് സംഗമം സംഘടിപ്പിച്ചു.

പി സി ഡബ്ല്യു എഫ് ദുബായ് ഘടകം; പൊന്നാനി ഇൻ ദുബായ് സംഗമം സംഘടിപ്പിച്ചു.

ദുബായ്: പൊന്നാനിയുടെ സർവ്വതോന്മുഖമായ പുരോഗതിക്കായ് നാട്ടിലും മറു നാട്ടിലുമുളള താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി ഇൻ ദുബായ് സംഗമം സംഘടിപ്പിച്ചു.

ഹൈലാൻഡ് റെസ്റ്റോറന്റിൽ പ്രസിഡണ്ട് ഷബീർ ഈശ്വരമംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് പ്രവാസത്തിന്റെ മൂന്ന് പതിറ്റാണ്ട് പിന്നിട്ട ജനസേവന വിഭാഗം ചെയർമാൻ വി അബ്ദുസമദിനെയും , ദുബൈ ഘടകം ഉപാധ്യക്ഷൻ എ വി ഇഖ്ബാലിനെയും സി എസ് പൊന്നാനി, ഡോ: അബ്ദുറഹ്മാൻ കുട്ടി എന്നിവർ
പൊന്നാടയണിയിച്ച് ആദരിച്ചു.

ഹൃസ്വ സന്ദർശനാർത്ഥം നാട്ടിൽ നിന്നും എത്തിയ ലത്തീഫ് കളക്കര (കേന്ദ്ര സെക്രട്ടറി) ഹംസ റഹ്‌മാൻ (ജന:സെക്രട്ടറി, ബാംഗ്ലൂർ) എന്നിവർക്ക് ഷബീർ ഈശ്വരമംഗലം, ഹബീബ് റഹ്മാൻ ദുബൈ ഘടകം വക ഉപഹാരം നൽകി.

സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അനീഷ്, ജന: സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ സംസാരിച്ചു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ  ദുബായ് ഘടകം
പുന:സംഘടിപ്പിച്ചു. 2022-2025 വർഷത്തേക്കായി 31 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു.

ഭാരവാഹി
തെരെഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് കെ കെ നേതൃത്വം നൽകി.

പുന:സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയുടെ കേന്ദ്ര പ്രതിനിധികളായി മുഹമ്മദ് അനീഷ്, അബ്ദുസ്സമദ് വി, സന്ദീപ് കൃഷ്ണ, അലി എ വി, ഷബീർ മുഹമ്മദ് തുടങ്ങിയവരെയും,

പ്രസിഡണ്ടായി ഷബീർ ഈശ്വരമംഗലം, ജനറൽ സെക്രട്ടറിയായി
ഹബീബ് റഹ്മാൻ കെ ,  ട്രഷറർ ആയി അഷ്റഫ് സി വി എന്നിവരെയും വീണ്ടും തെരെഞ്ഞെടുത്തു.

ഇഖ്ബാൽ എ.വി  ആഷിഖ് സി
(വൈസ്പ്രസിഡണ്ട്) ഷഹീർ ഈശ്വരമംഗലം, ഷാജി വി.വി
(ജോ: സെക്രട്ടറി)

എക്സിക്യൂട്ടീവ് അംഗങ്ങൾ;
റാഷിദ്‌ നാലകത്ത്, ബനീഷ്.പി, ഇസ്മായിൽ ഇ കെ, ജസീൽ സി വി എം, ജമീൽ സി വി എം,
നവാബ് എം, കാസിം. പി. വി, സാദിക്ക് പി എ,
സിയാദ് കെ പി , സൈനുദ്ധീൻ പി , റഷീദ്. പി, സകീർ ബാവ ഇ കെ, ശറഫുദ്ധീൻ ടി കെ, അബൂബക്കർ ഒ ഒ,  മുഹമ്മദ്‌ ഷകീർ ഇ വി, നിഷാർ കെ, അമീൻ കെ വി, ജുമാൻ കെ , റാഷിദ്‌ പി.

സെക്രട്ടറി ഷാജിയുടെ
നന്ദിയോടെ ചടങ്ങ് സമാപിച്ചു.