“PCWF റിലീഫ് 2026” ആയിരം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

“PCWF റിലീഫ് 2026”   ആയിരം കുടുംബങ്ങൾക്ക്  ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

പൊന്നാനി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തികച്ചും അർഹരായ ആയിരം കുടുംബങ്ങൾക്ക്
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു.
പി സി ഡബ്യു എഫ് അംഗത്വമുളള
പൊന്നാനി മുൻസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലെയും, പഞ്ചായത്ത് കമ്മിറ്റികളിലെയും
അർഹതപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്ര വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ്
വിതരണം പൂർത്തിയാക്കിയത്.
വെളിയങ്കോട് പഞ്ചായത്തിൽ നടന്ന വിതരണോദ്ഘാടന ചടങ്ങ് ഗ്ലോബൽ ഉപാധ്യക്ഷൻ ഡോ. അബ്ദുറഹിമാൻ കുട്ടി നിർവഹിച്ചു,
ജനറൽ സെക്രട്ടറി സി. വി മുഹമ്മദ് നവാസ് മഖ്യ പ്രഭാഷണം നടത്തി.
സുഹറ ബാബു , അബ്ദുസമദ് മാനത്ത് പറമ്പിൽ, ഇക്ബാൽ, മൊയ്തുട്ടി, എന്നിവർ സംസാരിച്ചു.
തവനൂർ പഞ്ചായത്ത് കമ്മിറ്റി മാത്തൂർ സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രത്തിൽ വെച്ച് നടത്തിയ ചടങ്ങ് വനിതാ കേന്ദ്ര സെക്രട്ടറി റംല കെ പി ഉദ്ഘാടനം ചെയ്തു.
തൂമ്പിൽ കുഞ്ഞിമൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ സെക്രട്ടറി ജി സിദ്ധീഖ് മുഖ്യ പ്രഭാഷണം നടത്തി.
ആമിനു വി വി, സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു.
റഫീഖത്ത് സി സ്വാഗതവും, ഹസീന പി ടി നന്ദിയും പറഞ്ഞു.
നഗരസഭയിലെ 49 ആം വാർഡിൽ നടന്ന കിറ്റ് വിതരണോദ്ഘാടനം മുൻസിപ്പൽ സെക്രട്ടറി മുജീബ് കിസ്മത്ത് നിർവ്വഹിച്ചു.
ആലങ്കോട് പഞ്ചായത്ത് തല വിതരണം പ്രസിഡണ്ട് വി.വി. മുഹമ്മദ് അഷ്റഫ് മാസ്റ്റർക്ക് കിറ്റ് കൈമാറി ഗ്ലോബൽ കമ്മറ്റി ട്രഷറർ അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു.
അയിഷ ഹസ്സൻ,ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, പി ഐ റാഫിദ, സുജിത സുനിൽ എന്നിവർ പങ്കെടുത്തു.
തവനൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നടന്ന കിറ്റ് വിതരണത്തിന് ജി സിദ്ധീഖ്, സൈനുദ്ധീൻ ഹാജി, റഫീഖത്ത് സി, സുധീന പി കെ, ശോഭിത എന്നിവർ നേതൃത്വം നൽകി.