മരുഭൂമിയിലെ ഇടയ സഹോദരങ്ങൾക്ക് കരുതലിന്റെ പെരുന്നാൾ സമ്മാനം നൽകി റിയാദ് PCWF

മരുഭൂമിയിലെ ഇടയ സഹോദരങ്ങൾക്ക് കരുതലിന്റെ പെരുന്നാൾ സമ്മാനം നൽകി റിയാദ് PCWF

റിയാദ്: Ponnani Cultural World Foundation (PCWF) റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനദ്രിയയിലെ മരുഭൂമിയിൽ കഴിയുന്ന ഇടയ സഹോദരങ്ങൾക്ക് പെരുന്നാൾ പുതുവസ്ത്രം വിതരണം ചെയ്ത് മനുഷ്യത്വത്തിന്റെ മനോഹര മാതൃക സൃഷ്ടിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ റിയാദിലെ പൊതുസമൂഹത്തെ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ സംഘടിപ്പിച്ചിരുന്ന ജനകീയ ഇഫ്താർ വിരുന്ന്,നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വർഷം ഒഴിവാക്കിയിരുന്നു. അതിന് പകരമായി സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിലേക്കെത്തി അവരുടെ പെരുന്നാൾ സന്തോഷത്തിൽ പങ്കുചേരുക എന്ന ലക്ഷ്യത്തോടെ ഈ കാരുണ്യ പ്രവർത്തനം സംഘടിപ്പിക്കുകയായിരുന്നു.
പരിപാടിയുടെ ഭാഗമായി മരുഭൂമിയിലെ ഇടയ സഹോദരങ്ങൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തതോടൊപ്പം, സംഘടനയിലെ അർഹരായ അംഗങ്ങളുടെ കുടുംബങ്ങൾക്കു പെരുന്നാൾ സമ്മാനങ്ങൾ നൽകുകയും ചെയ്തു.
PCWF റിയാദ് കുടുംബത്തിന് വേണ്ടി പ്രസിഡന്റ് അൻസാർ നൈതല്ലൂർ, ജനസേവനം കൺവീനർ റസാഖ് പുറങ് , നാഷണൽ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി , വൈസ് പ്രസിഡന്റുമാരായ അസ്‌ലം കളക്കര , സുഹൈൽ മഖ്ധൂം എന്നിവർ ഈ സൽകർമത്തിന് നേതൃത്വം നൽകി.
മനുഷ്യസ്നേഹവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.