പൊന്നാനി : സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പെരുമ്പടപ്പ് പഞ്ചായത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം എന്ന ശീർഷകത്തിൽ നടന്നു വരുന്ന ദ്വൈമാസ അംഗത്വ കാംപയിനിൻറ ഭാഗമായി കെ പി റാസിൽ പക്കൽ നിന്നും അംഗത്വം സ്വീകരിച്ച് രാജൻ തലക്കാട്ട് തുടക്കം കുറിച്ചു.
എ എം എം യു പി സ്ക്കൂളിൽ ചേർന്ന യോഗത്തിൽ പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ അഷ്റഫ് വി ഉദ്ഘാടനം ചെയ്തു.
ഇ ഹൈദർ അലി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
അഡ്ഹോക്ക് പ്രധാന ഭാരവാഹികളായി;
അഷ്റഫ് ആലുങ്ങൽ, അനസ് മാസ്റ്റർ, അഷ്റഫ് വി (രക്ഷാധികാരികൾ)
റാസിൽ കെ പി (പ്രസിഡണ്ട്)
ശഫീഖ് സി (ജനറൽ സെക്രട്ടറി)
സി എ ജലീൽ (ട്രഷറർ)
ഷെമി സുജിത്, അഷ്റഫ് പി കെ,മനാഫ് തെക്കേപുറത്ത്,
(വൈസ് പ്രസിഡണ്ട് )
ഉമ്മര്‍ ആലുങ്ങൽ, ദിൽഷാദ് എ, അറഫാത്ത് ടി എം (സെക്രട്ടറി)
കെ പി റാസിൽ സ്വാഗതവും , ശഫീഖ് സി നന്ദിയും പറഞ്ഞു.

