പൊന്നാനി: ഫൈബർ വളളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുളള ശ്രമം ഊർജിതമാക്കണമെന്നും, ഈ വിഷയത്തിൽ ജന പ്രതിനിധികൾ നടത്തി വരുന്ന ഇടപെടലുകളെ അഭിനന്ദിക്കുന്നതായും, നാവിക സേനയുടെയോ മറ്റു അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയോ തിരച്ചിൽ നടത്തി അവരുടെ കുടുംബത്തിന്റെയും നാടിന്റെയും ആശങ്ക നീക്കണമെന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
ഭാരത പുഴയിലെ വെളളം കർമ്മ റോഡ് വഴി ഈശ്വര മംഗലത്തേക്കും പരിസര പ്രദേശങ്ങളിലേക്കും ഒഴുകുന്നത് തടയുന്നതിന് റോഡിന്റെ ഭിത്തികൾ ഉയർത്തുന്നതുൾപ്പെടെയുളള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും, അഴിമുഖത്ത് കെട്ടിയ കരിങ്കൽ ഭിത്തി കാരണം പുഴയിൽ നിന്നും കടലിലേക്കുള്ള ജലമൊഴുക്ക് മന്ദഗതിയിലാക്കുകയും, പുഴ കരകവിഞ്ഞൊഴുകി
ജനങ്ങൾ ദുരിതത്തിലാകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തി.
സൂം ഓൺലൈനിൽ സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി അംഗം പ്രൊഫ: കടവനാട് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
യു എം ഇബ്രാഹിം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
പി കോയക്കുട്ടി മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു.
2021 ജനുവരി മുതൽ ജൂൺവരെയുളള ആറു മാസത്തെ പ്രവർത്തന റിപ്പോർട്ട് അബ്ദുല്ലതീഫ് കളക്കരയും, സാമ്പത്തിക റിപ്പോർട്ട് പി എ അബ്ദുട്ടിയും, വനിതാ കമ്മിറ്റി പ്രവർത്തനങ്ങൾ ടി മുനീറയും യൂത്ത് വിംഗ് ശഹീര് പി ടി (മേഘ) യും അവതരിപ്പിച്ചു
"സ്വാശ്രയ കമ്പനിയും, പൊന്മാക്സ് ഹൈപ്പർ മാർക്കറ്റും" എന്ന വിഷയം അവതരിപ്പിച്ച് ഖലീൽ റഹ്മാൻ (പ്രോജക്ട് മാനേജർ, സ്വാശ്രയ പൊന്നാനി കമ്പനി) സംസാരിച്ചു.
വിവിധ സമിതികളെ പ്രതിനിധീകരിച്ച്
ടി വി സുബൈർ (ജനസേവനം)
അബ്ദുൽ ഗഫൂർ അൽഷാമ (വിദ്യാഭ്യാസം)
കെ പി അബ്ദുറസാഖ് (ആരോഗ്യം)
റഹിയാനത്ത് ഒ.കെ (സാംസ്ക്കാരികം)
മുജീബ് കിസ്മത്ത് (വിവാഹം)
സക്കരിയ്യ (സ്വാശ്രയ തൊഴിൽ സംരംഭം)
ഷഹീർ ഈശ്വര മംഗലം ( ഐടി & മീഡിയ) തുടങ്ങിയവർ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിച്ചു.

