PCWF പൊന്നാനി മുനിസിപ്പൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

PCWF പൊന്നാനി മുനിസിപ്പൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

പൊന്നാനി : സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മുനിസിപ്പൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

ചന്തപ്പടി PCWF ഓഫീസിൽ നടന്ന രൂപീകരണ യോഗത്തിൽ സുബൈർ ടി വി അധ്യക്ഷത വഹിച്ചു. രാജൻ തലക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പി കോയക്കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

25 അംഗ പ്രവർത്തക സമിതിയെ തെരെഞ്ഞെടുത്തു. 2021 ഡിസംബർ 31 വരെയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. ഒക്ടോബർ 2 മുതൽ ഡിസംമ്പർ 1വരെ ദ്വൈമാസ കാമ്പയിൻ നടത്തി 2022 ജനുവരിയിൽ ജനറൽ ബോഡി വിളിച്ചു ചേര്‍ത്ത് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു.

അഡ്ഹോക്ക് കമ്മിറ്റി പ്രധാന ഭാരവാഹികളായി രാജൻ തലക്കാട്ട് , പി എ അബ്ദുട്ടി, പി കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, അബ്ദുല്ലതീഫ് കളക്കര (രക്ഷാധികാരികൾ) അഷ്റഫ് നൈതല്ലൂർ (പ്രസിഡണ്ട്) നാരായണൻ മണി (ജന:സെക്രട്ടറി) അബ്ദുൽ ഗഫൂർ അൽ ഷാമ (ട്രഷറർ) എ എം സാലിഹ് , ഫൈസൽ ബാജി , കെ പി അബ്ദുറസാഖ് (വൈ:പ്രസിഡണ്ട്) ആർ വി മുത്തു , മുജീബ് കിസ്മത്ത്, സക്കരിയ എ (ജോ:സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

അബ്ദുൽ ഗഫൂർ അൽ ഷാമ സ്വാഗതവും നാരായണൻ മണി നന്ദിയും പറഞ്ഞു