അധ്യാപക ദിനം – 2021 ആദരവും, അനുസ്മരണവും നടത്തി

അധ്യാപക ദിനം – 2021 ആദരവും, അനുസ്മരണവും നടത്തി

പൊന്നാനി: ദേശീയ അധ്യാപക ദിനത്തിൻറ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ
ആദരവും അനുസ്മരണവും നടത്തി. അധ്യാപക ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷവും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി തിളങ്ങുന്നവർക്കാണ് പി സി ഡബ്ലിയു എഫ് എല്ലാ വർഷവും അധ്യാപക ദിനത്തോടനുബന്ധിച്ച് ആദരം നൽകി വരുന്നത്.

പി കോയക്കുട്ടി മാസ്റ്റർ മാളിയേക്കൽ ഇബ്രാഹിം കുട്ടി മാസ്റ്റർ , കെ ശാരദ ടീച്ചർ എന്നിവർക്കാണ് ഈ വർഷത്തെ ആദരവും ഉപഹാര സമർപ്പണവും നടത്തിയത്. ചരിത്രകാരനും , വിദ്യാഭ്യാസ ചിന്തകനും ,1951 മുതൽ 81 വരെ ഫറൂഖ് കോളേജ് അധ്യാപകനുമായിരുന്ന ഫ്രൊഫ: കെ വി അബ്ദുറഹ്മാൻ അനുസ്മരണവും സംഘടിപ്പിച്ചു. പി വി എ കാദർ ഹാജി മെമ്മോറിയൽ PCWF മെഡിക്കെയർ പരിസരത്ത് നടന്ന ലളിതമായ ചടങ്ങ് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. രാജൻ തലക്കാട്ട് അധ്യക്ഷത വഹിച്ചു.

കെ വി നദീർ അനുസ്മരണ പ്രഭാഷണം നടത്തി. അനുസ്മരണ ഉപഹാരം എ എം സാലിഹ് ഏറ്റു വാങ്ങി. ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ഫർഹാൻ ബിയ്യം, , ഡോ: ഇബ്രാഹിം കുട്ടി, ഏട്ടൻ ശുകപുരം , വി വി ഹമീദ് , മാമദ് ജിദ്ദ, ടി മുനീറ , ഇബ്രാഹിം മാസ്റ്റർ ബിയ്യം തുടങ്ങിയവർ ആശംസ നേർന്നു. അബ്ദുൽ ഗഫൂർ ശാമ സ്വാഗതവും, സഹീര്‍ മേഘ നന്ദിയും പറഞ്ഞു.