ദുരിതാശ്വാസ ക്യാമ്പിലെ മൊയ്തീൻ കുട്ടിക്ക് ആശ്വാസമേകി പി സി ഡബ്ലിയു എഫ്

ദുരിതാശ്വാസ ക്യാമ്പിലെ മൊയ്തീൻ കുട്ടിക്ക് ആശ്വാസമേകി പി സി ഡബ്ലിയു എഫ്

പൊന്നാനി: എം ഇ എസ് ദുരിതാശ്വാസ ക്യാമ്പിൽ ഒരു മാസത്തോളമായി കിടപ്പ് രോഗിയായി കഴിയുന്ന മത്സ്യ തൊഴിലാളിയായ മൊയ്തീൻ കുട്ടിയുടെ ദയനീയ അവസ്ഥയുടെ പത്ര വാർത്ത ശ്രദ്ധയിൽപ്പെട്ടതിൻറ അടിസ്ഥാനത്തിൽ വാടക വീട്ടിലേക്ക് മാറുന്നതിനുളള സാമ്പത്തിക സഹായം നൽകാമെന്ന് നഗരസഭ ചെയർമാനുമായി ബന്ധപ്പെട്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ഉറപ്പു നല്‍കി.