പൊന്നാനി: തീരദേശത്തെ വാർഡ് 43 ൽ കടൽ ക്ഷോഭത്താൽ അടിത്തറയിളകിയ ഓലപ്പുരയിൽ ഭാര്യയെയും 5 മക്കളെയും കൊണ്ട് ഭയപ്പാടോടെ കഴിയുന്ന അൻസാർ കുടുംബത്തിൻറ ദയനീയ അവസ്ഥയുടെ പത്ര
വാർത്ത ശ്രദ്ധയിൽപ്പെട്ടതിൻറ അടിസ്ഥാനത്തിൽ 'പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ' കുട്ടികളുടെ പഠനത്തിന് മൊബൈൽ, മേശ, ചികിത്സക്കായി സാമ്പത്തിക സഹായം എന്നിവ കൈമാറി.
സി എസ് പൊന്നാനി, രാജൻ തലക്കാട്ട്, പി എം അബ്ദുട്ടി, ടി വി സുബൈർ, പി എ അബ്ദുൽ അസീസ്, വാർഡ് കമ്മിറ്റി പ്രതിനിധികളായ ഫാത്തിമ, ജമീല തുടങ്ങിയവർ സംബന്ധിച്ചു.

