“മധുരം മാതൃത്വം” PCWF മാതൃദിനം ആചരിച്ചു

“മധുരം മാതൃത്വം” PCWF മാതൃദിനം ആചരിച്ചു

നരിപ്പറമ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി "മധുരം മാതൃത്വം" എന്ന ശീർഷകത്തിൽ മാതൃദിനം ആചരിച്ചു.
പോത്തനൂർ നെല്ലാക്കര മൊയ്യാലത്ത് വളപ്പിൽ പരേതനായ കുഞ്ഞിബാവയുടെ ഭാര്യ തൊണ്ണൂറ്റിയഞ്ച് വയസ്സുകാരിയായ ആമിനക്കുട്ടി ഉമ്മയെ മാതൃദിനത്തിന്റെ ഭാഗമായി ആദരിച്ചു.
ഗാന്ധിയൻ ദർശനങ്ങളിലൂന്നി സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളിലും, കാർഷിക മേഖലയിലും ഭർത്താവൊന്നിച്ച് സേവനം ചെയ്തിട്ടുളള ആമിനക്കുട്ടി ഉമ്മ എട്ട് മക്കളുടെ മാതാവാണ്.
മൊയ്യാലത്ത് വളപ്പിൽ ഭവനത്തിൽ നടന്ന ചടങ്ങിൽ പി സി ഡബ്യു എഫ് വനിതാ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷ ആരിഫ പി മാറഞ്ചേരി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഹൈറുനിഷ പാലപ്പെട്ടി, റഫീഖത്ത് തവനൂർ, അസ്മാബി പി എ, റംല കെ പി, സബീന ബാബു, റോഷിനി, റജുല ബാവ (പൊന്നാനി) ആരിഫ, സാജിദ, മുനീറ (കാലടി) തുടങ്ങിയവർ സംബന്ധിച്ചു.
മക്കളും പേരമക്കളും ഉൾപ്പെടെയുളള ബന്ധുക്കളുടെ സാന്നിധ്യം ചടങ്ങ്
സന്തോഷകരമാക്കി.
എം എം സുബൈദ പോത്തനൂർ സ്വാഗതവും, റംല കെ പി നന്ദിയും പറഞ്ഞു.