പൊന്നാനി: എം ഐ ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി പൂർവ്വവിദ്യാർത്ഥി സംഘടന( മിഹ്സ) നിർമ്മിച്ച് നൽകിയ ഗ്രന്ഥശാലയ്ക്ക് PCWF പ്രസിദ്ധീകരിച്ച *പൊന്നാനിയുടെ ചരിത്ര ഗ്രന്ഥം പാനൂസ കൈമാറി*.
മിഹ്സ പ്രസിഡണ്ട് ഇബ്രാഹിം മാളിയേക്കൽ ൻറ അധ്യക്ഷതയിൽ
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിര്‍വഹിച്ച ഓപ്പൺസ്റ്റേജ് & ലൈബ്രറി കെട്ടിടത്തിന്റെ ചടങ്ങിൽ വെച്ചാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉപാധ്യക്ഷൻ എ എം സാലിഹ്, മിഹ്സ ഉപാധ്യക്ഷൻ കെ എം അബ്ദുറഹ്മാന് പാനൂസ കൈമാറിയത്.
ചടങ്ങിൽ പി സെയ്തുട്ടി മാസ്റ്റർ , പി വി ഹുസൈൻ കോയതങ്ങൾ, എ എം അബ്ദുസ്സമദ്, അഡ്വ:സുരേഷ്, ശംസുദ്ധീൻ മാസ്റ്റർ, അസ്മ ഷാജി , റാബിയ ജമാൽ,ലിയാഖത്ത്
തുടങ്ങിയവർ സംബന്ധിച്ചു.

