എട്ടാം ഘട്ട സ്ത്രീധന രഹിത വിവാഹം മാർച്ച് 28 ന് നടത്താൻ തീരുമാനിച്ചു

എട്ടാം ഘട്ട സ്ത്രീധന രഹിത വിവാഹം മാർച്ച് 28 ന് നടത്താൻ തീരുമാനിച്ചു

പൊന്നാനി: സ്‌ത്രീധനം എന്ന വിപത്തിനെ സമൂഹത്തിൽ നിന്നും ഉന്മൂല നാശം ചെയ്യുന്നതിൻറ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നടത്തിവരുന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള എട്ടാം ഘട്ട സ്ത്രീധന രഹിത വിവാഹം 2021 മാർച്ച് 28 ന് മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ പി സി ഡബ്ലിയു എഫ് 13 മത് വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു.

ഉപാധ്യക്ഷൻ സി വി മുഹമ്മദ് നവാസിൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഉപദേശക സമിതിയംഗം ഹൈദരലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അബ്ദുല്ലതീഫ് കളക്കര മുഖ്യ പ്രഭാഷണം നടത്തി. പി വി അബ്ദുൽ ഖാദർ ഹാജി സംസാരിച്ചു

ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട് വാർഷിക റിപ്പോർട്ടും , ട്രഷറർ പി എം അബ്ദുട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

വിവിധ സമിതികളെ പ്രതിനിധീകരിച്ച് ;
കെ പി അബ്ദുറസാഖ് (ആരോഗ്യം) സക്കരിയ്യ (സ്വാശ്രയ തൊഴിൽ സംരംഭം) റഫീഖ് കെ (സ്ത്രീധന രഹിത വിവാഹം) അസ്മ (വിദ്യാഭ്യാസം) സൈനുദ്ധീൻ (ഫാമിലി ഡെവലപ്പ്മെന്റ് കൗൺസിൽ) സുബൈർ ടി വി (ജനസേവനം) തുടങ്ങിയവർ റിപ്പോർട്ട് സമർപ്പിച്ച് സംസാരിച്ചു.

വിവിധ കമ്മിറ്റി പ്രതിനിധികളായ; മുനീറ ടി,റംല കെ പി (വനിതാ കമ്മിറ്റി) ശഹീർ മേഘ, ശഹീർ ഈശ്വര മംഗലം (യൂത്ത് വിംഗ്) അബ്ദുൽ അസീസ്  ഷാർജ, എം സി ഹനീഫ അജ്മാൻ, ആദം സി ദൈദ്, ഇബ്രാഹിം സി ദൈദ്, ബഷീർ അൽ ഐൻ, ബദറു അൽ ഐൻ , ഷാജി വി വി ദുബൈ (യു.എ.ഇ)
നാസര്‍ ടി ടി ,മുഹമ്മദ് ബഷീർ കെ കെ  (കുവൈറ്റ്) ആബിദ് തങ്ങൾ, ശരീഫ് (ഖത്തർ) ജയരാജൻ സലാല (ഒമാൻ) അഷ്റഫ് നൈതല്ലൂർ, ബിജു ദേവസ്യ,
സദഖത്ത് (സഊദി) തുടങ്ങിയവർ സംബന്ധിച്ചു.

ജി സി സി കോർഡിനേറ്റർമാരായി, സുബൈർ ടി വി (യു എ ഇ) ഫൈസൽ ബാജി (കുവൈറ്റ്) ലത്തീഫ് കളക്കര (ഖത്തർ) ഒ കെ ഉമ്മർ (ഒമാൻ) സി വി മുഹമ്മദ് നവാസ് (സഊദി) നാരായണൻ (ബഹറൈൻ) എന്നിവരെ നിശ്ചയിച്ചു.

സുബൈർ ടി വി സ്വാഗതവും, നാരായണൻ നന്ദിയും പറഞ്ഞു.

https://www.facebook.com/pcwf.ponnani/posts/3846517965441630