സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ആദ്യ ഇഫ്താർ സംഗമം സലാലയിൽ സംഘടിപ്പിച്ചു.
സലാലയിലെ പൊന്നാനി താലൂക്ക് നിവാസികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത സംഗമം ആത്മീയതയും സൗഹൃദവും ഒന്നിച്ചു ചേർന്ന മനോഹര വേദിയായി മാറി.
റമദാനിന്റെ സന്ദേശമായ ഐക്യം, സഹോദര്യം, പരസ്പര സ്നേഹം എന്നിവ പ്രകടമായ അന്തരീക്ഷത്തിലായിരുന്നു പരിപാടി നടന്നത്.
സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ ഒത്തുചേർന്ന ഇഫ്താർ സംഗമം, ആത്മീയ അനുഭവത്തോടൊപ്പം സൗഹൃദ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമായി.
പരിപാടിക്ക് PCWF സലാല പ്രസിഡന്റ് കെ. കബീർ, സെക്രട്ടറി മുഹമ്മദ് റാസ്,
ഡോ: ഷെമീർ ആലത്ത്, മുസ്തഫ ബലദിയ, ശിഹാബ് മാറഞ്ചേരി, ജൈസൽ എടപ്പാൾ, അരുൺ കുമാർ, ജയരാജൻ, മണികണ്ഠൻ, സവാദ്, ഖലീൽ, ഗഫൂർ ബദർ സമാ, അബൂബക്കർ, അഖിൽ, മുഹമ്മദ്, നൗഷാദ് ഗുരുക്കൾ, റെനീഷ്, സുധീർ, ബാലൻ മുജീബ്, ഫർഷ്ദ്, സ്നേഹ, റിൻസില, സലീല, ആയിഷ, ഷിംന എന്നിവർ നേതൃത്വം നൽകി.
ഇത്തരം ആത്മീയ-സൗഹൃദ സംഗമങ്ങൾ സമൂഹത്തിൽ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

