പൊന്നാനി: എ.വി. ഹൈസ്കൂളിൽ വെച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ, എടപ്പാൾ ബോൺ & ജോയിന്റ് ഫൗണ്ടേഷൻ, പൊന്നാനി ആംബുലൻസ് കൂട്ടായ്മ, എടപ്പാൾ ഹോസ്പിറ്റൽ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ഓർത്തോ മെഡിക്കൽ ക്യാമ്പ് അസ്ഥി സംബന്ധ രോഗികൾക്ക് വലിയ ആശ്വാസമായി.
മുന്നൂറിൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പ് എം.എൽ.എ. പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
പി സി ഡബ്ലിയു എഫ് കേന്ദ്ര ഉപാധ്യക്ഷൻ ഡോ. അബ്ദുറഹിമാൻ കുട്ടി അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ സി വി സുധ മുഖ്യാതിഥിയായിരുന്നു..
ബോൺ & ജോയിന്റ് ഫൗണ്ടേഷൻ മാനേജിങ് പാർട്ണറും പ്രമുഖ എല്ലുരോഗ വിദഗ്ധനുമായ ഡോ. മഹേഷ് കൃഷ്ണൻ ക്യാമ്പിനെ കുറിച്ചുള്ള വിവരണം നൽകി.
എടപ്പാൾ ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജർ ആത്മജൻ പള്ളിപ്പാട് വിശിഷ്ടാതിഥിയായിരുന്നു.
മുനിസിപ്പൽ വൈസ് ചെയർമാൻ സക്കീർ സി.പി. ക്യാമ്പ് സന്ദർശിച്ച് ആശംസകൾ അർപ്പിച്ചു.
എടപ്പാൾ ബോൺ & ജോയിന്റ് ഫൗണ്ടേഷനിലെ പ്രമുഖ ഓർത്തോപീഡിക് സർജൻമാരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ക്യാമ്പിൽ പരിശോധന നടത്തിയത്.
നട്ടെല്ല് രോഗങ്ങൾ, സന്ധിവാതം, എല്ല് തേയ്മാനം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കായി അത്യാധുനിക പരിശോധനാ സൗകര്യങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്.
പരിശോധനയ്ക്കെത്തിയ രോഗികൾക്ക് ആവശ്യമായ സൗജന്യ മരുന്നുകളും വിതരണം ചെയ്തു. തുടർചികിത്സ ആവശ്യമുള്ള രോഗികൾക്ക് എടപ്പാൾ ബോൺ & ജോയിന്റ് ഫൗണ്ടേഷനിലും, ഫൗണ്ടേഷൻ്റെ നേതൃത്വത്തിലും പ്രത്യേക ഇളവുകൾ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ്റെ ഭാവി പ്രവർത്തനങ്ങൾക്കും ഇത്തരം ജീവകാരുണ്യ പദ്ധതികൾക്കും ഏവരുടെയും പിന്തുണ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് പൊന്നാനി മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് അഷ്റഫ് ടി കെ, വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ, PCWF കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പിസി ഡബ്ലിയു എഫ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വനിതാ കമ്മിറ്റി പ്രതിനിധികൾ, മുനിസിപ്പൽ/പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, ജിസിസി പ്രതിനിധികൾ അടങ്ങിയ സംഘം ക്യാമ്പിന് നേതൃത്വം നൽകി.
എടപ്പാൾ ഹോസ്പിറ്റൽ പിആർഒ വിഭാഗം മേധാവി ശ്രീമതി ബിജി സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഓർത്തോ മെഡിക്കൽ ക്യാംപ് സംഘാടക സമിതി കൺവീനർ ശ്രീ. അബ്ദുൽ റസാഖ് കെ പി നന്ദി പറഞ്ഞു.

