കുവൈത്ത്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം പതിനൊന്നാം വാർഷിക ജനറൽ ബോഡി യോഗം 02/01/2026 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഹവല്ലി അൽ മുതവ്വ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.
PCWF കുവൈറ്റ് ഘടകം ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ഷാജി അധ്യക്ഷതയിൽ അഡ്വൈസറി ബോർഡ് ചെയർമാൻ അഷ്റഫ് യു ഉൽഘാടനം നിർവഹിച്ചു.
വൈസ് ചെയർമാൻ പ്രശാന്ത് കവളങ്ങാട് PCWF സംഘടനയും അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു സംസാരിച്ചു.
വനിതാ ഘടകം പ്രസിഡന്റ് പി വി റൂഖിയ ബീവി, വനിതാ ഘടകം സെക്രട്ടറി സ്വർഗ സുനിൽ, സ്വാശ്രയ കോഡിനേറ്റർ യൂസഫ് കെ വി, വൈസ് പ്രസിഡന്റ് നവാസ് ആർ വി, വൈസ് പ്രസിഡന്റ് മുജീബ് എം വി, ജനസേവനം കൺവീനർ റഹീം പി വി എന്നിവർ ആശംസകൾ നേർന്നു.
PCWF കുവൈത്ത് 2025 വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി മുസ്തഫ എം വിയും, വനിതാ ഘടകം റിപ്പോർട്ട് സെക്രട്ടറി സ്വർഗ്ഗ സുനിലും അവതരിപ്പിച്ചു.
സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അനൂപും, വനിതാ ഘടകം റിപ്പോർട്ട് ഫെമിന ശറഫുദ്ധീനും അവതരിപ്പിച്ചു.
മേഖല കൺവീനർമാർ മേഖലകളുടെ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു.
സംഗമോത്സവം 2K26 ന്റെ നിലവിലെ പ്രവർത്തനവും തുടർ പ്രവർത്തനങ്ങളെ കുറിച്ചും പ്രോഗ്രാം ജോ: കൺവീനർ നവാസ് ആർ വി വിശദീകരിച്ചു.
ജനറൽ സെക്രട്ടറി മുസ്തഫ എം വി സ്വാഗതവും, സെക്രട്ടറി ജെറീഷ് നന്ദിയും പറഞ്ഞു.

