വട്ടംകുളം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നാലാം വാർഷിക ജനറൽ ബോഡി യോഗവും ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും വട്ടംകുളം കോ. ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
പി സി ഡബ്യു എഫ് ഗ്ലോബൽ പ്രസിഡണ്ട് സി.എസ്. പൊന്നാനി ഉദ്ഘാടനം ചെയ്തു.
ട്രഷറർ അടാട്ട് വാസുദേവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി
ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് , വനിതാ കേന്ദ്ര ഉപാധ്യക്ഷ മാലതി എന്നിവർ സംസാരിച്ചു.
പി സി ഡബ്യു എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മോഹനൻ പാക്കത്ത് അദ്ധ്യക്ഷത വഹിച്ചു.
എം എ നജീബ്, മജീദ് കഴുങ്ങിൽ , ചന്ദ്ര ബോസ്, ജിതേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി.
പി സി ഡബ്യു എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുസ്തഫ നടുവട്ടം സ്വാഗതവും,
വനിതാ കമ്മറ്റി പ്രസിഡണ്ട് പി.ജി. സിന്ധു നന്ദിയും പറഞ്ഞു.

