പൊന്നാനി: സോഷ്യൽ മീഡിയ ഉൾപ്പെടെ സൈബർ ലോകത്തെ വെല്ലുവിളികൾ നേരിടാൻ സ്ത്രീ സമൂഹം മുന്നേട്ട് വരണമെന്ന് കവിയത്രി ഉഷ കുമ്പിടി അഭിപ്രായപ്പെട്ടു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്ക്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ചാണാറോഡ് വഹീദ കൺവെൻഷൻ സെന്ററിൽ നടന്ന സാംസ്ക്കാരിക സംഗമത്തിൽ ആലംങ്കോട് അംബിക കുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈ: പ്രസിഡന്റ് സീനത്ത് ഇസ്മായിൽ മുഖ്യാതിഥിയായിരുന്നു.
അബ്ദുറഷീദ് അറയ്ക്കൽ, എൻ പി അഷ്റഫ് നെയ്തല്ലൂർ,
ടി വി സുബൈർ, എൻ ഖലീൽ റഹ്മാൻ, ജി സിദ്ധീഖ് തുടങ്ങിയവർ ആശംസകൾ നേർന്നു.
ശൈഖ് സായിദ് അവാർഡ് ജേതാവ് അക്ബർ ഗ്രൂപ്പ് സി എം ഡി ഡോ. കെ വി അബ്ദുൽ നാസറിന് ആദരം സമർപ്പിച്ചു.
തക്കാരം പാചക മത്സരം സീസൺ'10 ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പി ജംഷീനക്ക് പൊൻറാണി പട്ടം നൽകി.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും, ഉപഹാരവും പങ്കെടുത്ത മുഴുവൻ പേർക്കും സർട്ടിഫിക്കറ്റും, പ്രോൽസാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
ജൂറി അംഗങ്ങളായ മൂന്ന് പേർക്കും ഉപഹാരം നൽകി.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
അസ്മാബി പി എ സ്വാഗതവും, മാലതി വട്ടംകുളം നന്ദിയും പറഞ്ഞു.

