PCWF കുവൈത്ത് കമ്മിറ്റി വനിതാ സംഗമം സംഘടിപ്പിച്ചു

PCWF കുവൈത്ത്  കമ്മിറ്റി  വനിതാ സംഗമം സംഘടിപ്പിച്ചു

ഫർവാനിയ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) കുവൈത്ത് വനിതാ ഘടകം വനിതാ സംഗമം സംഘടിപ്പിച്ചു.
ഡിസംബർ 11 വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് ഫർവാനിയ ഗ്രീൻ പെപ്പർ ഫാമിലി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽnവീട്ടമ്മമാരും, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുൾപ്പടെ ധാരാളം സ്ത്രീകൾ സംബന്ധിച്ചു.
പ്രസിഡന്റ് റുഖിയ ബീവി സംഗമം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഫെമിന അശ്‌റഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സ്വർഗ്ഗ സുനിൽ സ്വാഗതം പറഞ്ഞു.
ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ: അബ്ദുറഹ്‌മാൻ കുട്ടി സംഘടന ക്ലാസ് നയിച്ചു.
സൈക്കോളജി കൺസൾട്ടന്റ് അസ്‌ന അബ്ദുൽ കാദർ “ടീനേജ് വെൽബീയിംഗ്” എന്ന വിഷയത്തിലും, കൗൺസിലറും സൈക്കോളജിസ്റ്റുമായ റസിയ നിസാർ “സ്ത്രീകളും മാനസികാരോഗ്യവും” എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.
നിത്യജീവിതത്തിൽ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് ആശ്വാസം നേടുന്നതിനും, മാനസികാരോഗ്യം സമ്പുഷ്‌ടമാക്കുന്നതിനും, കൗമാരക്കാരായ പെൺകുട്ടികളുടെ മാനസിക വളർച്ചയ്ക്കും ഉതകുന്നതായിരുന്നു പ്രഭാഷണങ്ങൾ.
തുടർന്ന് നടന്ന ചോദ്യോത്തര സെഷനിൽ സദസ്യരുടെ ചോദ്യങ്ങൾക്ക് പ്രഭാഷകർ മറുപടി നൽകി.
കുവൈത്ത് നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് ഷാജി, ജനറൽ സെക്രട്ടറി മുസ്തഫ മുന്ന, ട്രഷറർ അനൂപ് കെ എന്നിവർ ആശംസകൾ നേർന്നു.
കുവൈത്തിലെ പ്രശസ്ത ബാലതാരം ജീവ ജിഗ്ഗുവിന്റെ ഗാനാലാപനം അരങ്ങേറി.
അതിഥികൾക്ക് വനിതാ ഘടകം ഭാരവാഹികൾ ഉപഹാരം നൽകി.
ട്രഷറർ ഫെമിന ശറഫുദ്ധീൻ നന്ദി പറഞ്ഞു.
എക്സിക്യൂട്ടീവ് അംഗങ്ങളായ അസീന യൂസഫ്, നജിദ സലാഹുദ്ധീൻ, റംസീന നവാസ്, ജംഷിറ മൂസ, മസ്ബൂബ ശംഷാദ്, ഡോ. റിഷിൻ മുഹമ്മദ് മുബാറക് തുടങ്ങിയവർ നേതൃത്വം നൽകി.
അറുപതിലധികം പേർ പങ്കെടുത്ത സംഗമത്തിന് രാത്രി പത്ത് മണിയോടെ പരിസമാപ്തിയായി.