റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റി വാർഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 19ന് സംഘടിപ്പിക്കുന്ന “അഹ്ലൻ പൊന്നാനി” പോസ്റ്റർ പ്രകാശനം ചെയ്തു.
റിയാദ് മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ടൈറ്റിൽ സ്പോൺസർ ഷമീർ മേഘയും, മലബാർ വില്ലേജ് റെസ്റ്റോറന്റ് മാനേജർ അമീനും ചേർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ഹാഷിം അബ്ബാസ്, മൻസൂർ ചെമ്മല എന്നിവർക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
PCWF സഊദി നാഷണൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ സലിം കളക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു.
റിയാദ് കമ്മിറ്റി പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സുഹൈൽ മഖ്ദൂം ആമുഖ പ്രഭാഷണം നടത്തി.
അഹ്ലൻ പൊന്നാനി പ്രോഗ്രാമിനെ സംബന്ധിച്ച് ജനറൽ സെക്രട്ടറി കബീർ കാടൻസ് വിശദീകരിച്ചു.
എം.എ ഖാദർ, അബ്ദുറസാഖ് പുറങ്ങ്, അഷ്കർ വി, ലബീബ്, ഷഫീക് ഷംസുദ്ധീൻ, മുഫാഷിർ കുഴിമന, റഷ സുഹൈൽ എന്നിവർ ആശംസകൾ നേർന്നു.
പ്രോഗ്രാം കോർഡിനേറ്റർ ആഷിഫ് മുഹമ്മദ് സ്വാഗതവും, പ്രോഗ്രാം ചെയർമാൻ അൻവർ ഷാ നന്ദിയും രേഖപ്പെടുത്തി.
അർജീഷ്, അനസ് എം ബാവ, സാഫിർ, സാദിഖ് പൊന്നാനി, മുക്താർ, ബിലാൽ, അബ്ദു, നൗഫൽ, മുഫീദ്, ഷഫീക്, ജംഷീർ, റസാഖ്, യാസർ അറഫാത്ത്, അഷ്കർ വി കെ ഡി, ഇർഫാന ഷഫീഖ്, നജ്മുനിസ അനസ് തുടങ്ങിയവർ നേതൃത്വം നൽകി.
റിയാദിലെ പ്രശസ്ത കലാകാരന്മാരായ ദിൽഷാദ്, വിഷ്ണു, നിഷാദ്, അഷ്കർ താജ്, റഫീഖ്, ബാബു,ജാവിദ്, എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി.

