എടപ്പാൾ : കേരളം കൂട്ടായ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച സാമൂഹ്യ – സാംസ്കാരിക പുരോഗതിയിൽ അഭിമാനം കൊള്ളുകയും അവ നിലനിർത്തുന്നതിന് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് കവി എടപ്പാൾ സി.സുബ്രമണ്യൻ അഭിപ്രായപ്പെട്ടു.
മാതൃ ഭാഷയിൽ ചിന്തിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന നാം മാതൃഭാഷയെ സ്നേഹിക്കാനും സ്വന്തം ഭാഷയിൽ അഭിമാനം കൊള്ളാനും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ വിഭാഗം 11-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച പ്രബന്ധ രചന മത്സര ചടങ്ങിൽ കേരളപ്പിറവിദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് 69 വയസ്സ് തികയുമ്പോൾ, സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ
എന്ന വിഷയത്തെ അടിസ്ഥാനമാക്കി പൊന്നാനി താലൂക്കിലെ ഹയർ സെക്കണ്ടറി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കായി അംശകച്ചേരി ആയുർഗ്രീൻ കോളേജിലായിരുന്നു മത്സരം നടന്നത്.
പി കോയക്കുട്ടി മാസ്റ്റർ, ശാരദ ടീച്ചർ, എം എം സുബൈദ, അടാട്ട് വാസുദേവൻ മാസ്റ്റർ, ടി. മുനീറ, എസ് ലത വിജയൻ, മുരളി മേലെപ്പാട്ട്, ജി സിദ്ധീഖ്, നജ്മു എടപ്പാൾ, ടി. കുഞ്ഞി മൊയ്തീൻ കുട്ടി, ഖദീജ മൂത്തേടത്ത്, ആരിഫ പി, മാലതി വട്ടംകുളം, റോഷിനി പാലക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
ഹൈറുന്നിസ സ്വാഗതവും, അസ്മാബി പി എ നന്ദിയും പറഞ്ഞു.

