പി.സി.ഡബ്ള്യൂ.എഫ് യു.എ.ഇ പൊന്നോണം പൊന്നാനി 25 സംഘടിപ്പിച്ചു.

പി.സി.ഡബ്ള്യൂ.എഫ് യു.എ.ഇ പൊന്നോണം പൊന്നാനി 25 സംഘടിപ്പിച്ചു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു.എ.ഇ സെൻട്രൽ കമ്മിറ്റി, സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ഞായർ ഷാർജ അൽ ദൈദ്, അൽ മഹാ ഫാം ഹൗസിൽ വെച്ച് പോന്നോണം പൊന്നാനി 25 ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
മുൻകൂട്ടി രെജിസ്റ്റർ ചെയ്ത
അൻപതോളം വനിതകളക്കം
ഇരുന്നൂറോളം എക്സിക്യൂട്ടീവ് മെമ്പർമാർ സജീവമായി പങ്കെടുത്ത ഓണാഘോഷ പരിപാടികൾക്ക്, അംഗങ്ങൾ തയ്യാറാക്കി കൊണ്ടുവന്ന വിഭവസമൃദ്ധമായ ഓണ സദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.
ഓണസദ്യക്ക് ശേഷം നടന്ന ചിത്രരചനാ, കളറിങ്, ലെമൺ സ്പൂണ് റേസിംഗ്, കുളംകര, ബിസ്ക്കറ്റ് കടിക്കൽ, ഷൂട് ഔട്ട്, ചട്ടിപന്ത്, സുന്ദരന് പൊട്ടുതൊടൽ, വടംവലി തുടങ്ങി ഗൃഹാതുരത്വമുണർത്തുന്ന വൈവിദ്ധ്യമായ ഓണക്കളികളിൽ
പുരുഷന്മാരും, സ്ത്രീകളും കുട്ടികളും സജീവമായി പങ്കെടുത്തു.
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിവിധ ഘടകങ്ങളുടെയും ഉപസമിതികളുടെയും ഭാരവാഹികൾ വിതരണം ചെയ്തു.
ഗ്ലോബൽ പ്രസിഡന്റ്‌ സി. എസ് പൊന്നാനി, ഗ്ലോബൽ വൈ: പ്രസിഡന്റും സ്വശ്രയ കമ്പനി ചെയർമാനുമായ ഡോ: എ.ആർ.കെ. തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
പി.സി.ഡബ്ള്യൂ.എഫ് ദമാം കമ്മിറ്റി സംഘടിപ്പിച്ച ലേഖന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അബുദാബി ഘടകം സെക്രട്ടറി സഹീർ മുഹമ്മദിന് സർട്ടിഫിക്കറ്റും, കാശ് അവാർഡും സമ്മാനിച്ചു.
സ്വന്തം മകളുടെ വിവാഹവേദിയിൽ നിർധനരായ രണ്ട് പെൺകുട്ടികളുടെ വിവാഹങ്ങൾ സാധ്യമാക്കി, സംഘടനാ ലക്ഷ്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ പ്രാവർത്തികമാക്കി മാതൃക കാണിച്ച നൂറുൽ അമീൻ – സമീറ ദമ്പതികളെ മൊമെന്റോ നൽകി ആദരിച്ചു.
സംഗീത പ്രേമികളായ പ്രവർത്തകർ ഓണാഘോഷ പരിപാടി സംഗീത സാന്ദ്രമാക്കി.
അൽബഹാർ സ്ക്രാപ്പ്, റിയൽ ബെവ്‌, സ്കൈമാർക് സൈൻ, ഹോളിവുഡ് ടൈലറിങ്, അകോണ് ഗിഫ്റ്റ്‌സ്, ഖമ്പർ അലി ടൈലറിങ് തുടങ്ങിയവർ ഓണാഘോഷപരിപാടിയുടെ മുഖ്യ പ്രായോജകരായിരുന്നു.