മാറഞ്ചേരി: ഡിസംബർ 30 ന് നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനത്തിന്റെ മുന്നോടിയായി
മാറഞ്ചേരി പഞ്ചായത്ത് വനിതാ കമ്മിറ്റി ജനറൽ ബോഡിയുടെ ഭാഗമായി വനിതാ സംഗമം സംഘടിപ്പിച്ചു.
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി. ആരിഫ അധ്യക്ഷത വഹിച്ചു.
കേന്ദ്ര വനിത കമ്മറ്റി പ്രസിഡന്റ് ടി മുനീറ ഉദ്ഘാടനം ചെയ്തു
ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
മാറഞ്ചേരി വനിതാ സെക്രട്ടറി ഷീജ കെ റിപ്പോർട്ട് അവതരിപ്പിച്ചു.
ശ്രീരാമനുണ്ണി മാസ്റ്റർ, എം.ടി. നജീബ്, പി എം അഷറഫ്, കാട്ടിൽ മുഹമ്മദ് കുട്ടി, അഡ്വക്കറ്റ് കെ. എ.ബക്കർ, എന്നിവർ ആശംസകൾ അർപ്പിച്ചു.
പുതുതായി അംഗത്വമെടുത്തവരെ ജനറൽ ബോഡിയിലേക്ക് തെരഞ്ഞെടുത്തു.
പ്രധാന ഭാരവാഹികളിൽ നിൻജ്ജീവമായവരെ മാറ്റാനും പകരം യോഗ്യരായവരെ എക്സിക്യൂട്ടീവിൽ നിന്നും തെരഞ്ഞെടുക്കാനും പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
പൊന്നാനി ചാണാറോഡ് വഹീദ ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിതാ കമ്മിറ്റിയുടെ പതിനൊന്നാം വാർഷിക സമ്മേളനവും, അനുബന്ധ പരിപാടികളും വിജയിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു.
ജോ: സെക്രട്ടറി സുനീറ സ്വാഗതവും, ട്രഷറർ ജാസ്മിൻ ആരിഫ് നന്ദിയും പറഞ്ഞു.

