പൊന്നാനി ഇൻ യുകെ സംഗമം സംഘടിപ്പിച്ചു

പൊന്നാനി ഇൻ യുകെ സംഗമം സംഘടിപ്പിച്ചു

ലണ്ടൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ്റെ ആഭിമുഖ്യത്തിൽ യുകെ യിലെ പൊന്നാനി നിവാസികളുടെ പ്രഥമ സംഗമം സംഘടിപ്പിച്ചു.
സെപ്റ്റംബർ 28 ഞായറാഴ്ച യു കെ മിൽട്ടൺ കെയിൻസിലെ ബ്ലെച്ച്ലി യൂത്ത് സെൻ്ററിൽ നടന്ന സംഗമത്തിൽ കുടുംബങ്ങളടക്കം അമ്പതോളം പേർ പങ്കെടുത്തു.
ആദ്യമായി കണ്ടുമുട്ടുന്നവരും പഴയ പരിചയങ്ങളുമായൊത്ത് ചേർന്ന സംഗമം, സൗഹൃദം പുതുക്കിയും പുതിയ ബന്ധങ്ങൾ തീർത്തും, പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്തൊരു അനുഭവമായി.
പൊന്നാനിയുടെ തനതായ വിഭവങ്ങൾ സ്വന്തം കൈകളാൽ തയ്യാറാക്കി കൊണ്ടുവന്നവർ അത് സന്തോഷത്തോടെ പങ്കുവെച്ചപ്പോൾ, സംഗമം രുചിയുടെയും സ്നേഹത്തിന്റെയും ഉത്സവമായി മാറി.
യു കെ യിൽ സംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ വിപുലപ്പെടുത്തുന്നതിനും പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനുമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
പ്രസിഡന്റ്:
സയ്യിദ് ആബിദ് തങ്ങൾ (ലെസ്റ്റർ)
ജനറൽ സെക്രട്ടറി: ഷറഫുദ്ദീൻ (ലൂട്ടൺ)
ഓർഗനൈസിങ് സെക്രട്ടറി:
വിപിൻ (മിൽട്ടൺ കെയ്ൻസ്)
ട്രഷറർ :
അനസ് (ഗാറ്റ്വിക്ക്)
വൈസ് പ്രസിഡന്റ് :
ഇർഷാദ് (ലണ്ടൻ)
മുനീർ (ലൂട്ടൺ)
ജോയിന്റ് സെക്രട്ടറി :
നൗഷിർ (മിൽട്ടൺ കെയ്ൻസ്)
സലാം (നോർത്താംപ്ടൺ)
എക്സിക്യൂട്ടീവ് അംഗങ്ങൾ :
ജുനൈദ് (ലണ്ടൻ)
ഫാരിസ് (നോർത്താംപ്ടൺ)
സഹദ് (ലൂട്ടൺ)
ഫൈസൽ (ലണ്ടൻ)
ഇഷാക് റഹ്മാൻ (നോർത്തേൺ അയർലൻഡ്)
രഞ്ജിത്ത് (ബ്ലാക്ക്പൂൾ)
മസൂദ് (ലണ്ടൻ)
സംഘടനയിലെ അംഗത്വം വർദ്ധിക്കുന്നതിനനുസരിച്ച് കൂടുതൽ പേരെ ഉൾപ്പെടുത്തി കമ്മിറ്റി പിന്നീട് വിപുലീകരിക്കാനും തീരുമാനിച്ചു.