മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്ററിന് കീഴിൽ പ്രവർത്തകരും കുടുംബാംഗങ്ങളും ഗുദൈബിയ പാലസ് കോമ്പൗണ്ടിൽ ഒത്തു കൂടി ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
മുൻ പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരിയുടെ നിര്യാണത്തെ തുടർന്ന് വിപുലമായ ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കി, അദ്ദേഹത്തിന് വേണ്ടിയുള്ള മൗന പ്രാർത്ഥനയോടെ സംഗമം ആരംഭിച്ചു.
സാംസ്കാരിക പരിപാടികൾ മാറ്റിവെച്ച്, വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷവും കുടുംബ സംഗമവും നടന്നത്.
സംഗമത്തിന് മുഖ്യ ഉപദേശക സമിതി അംഗം ബാലൻ കണ്ടനകം, ഉപദേശക സമിതി അംഗങ്ങളായ ഹസ്സൻ വി.എം., സദാനന്ദൻ കണ്ണത്ത്,
PCWF ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മുസ്തഫ പൊന്നാനി, സെക്രട്ടറി ഷറഫ് വി.എം., വൈ: പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പി.ടി, ജോ: സെക്രട്ടറി അലി കാഞ്ഞിരമുക്ക്, ജഷീർ മാറൊലി, ഷഫീഖ് പാലപ്പെട്ടി,
വനിതാവിംഗ് ഉപദേശക സമിതി അംഗം സമീറ സിദ്ദീഖ്, സെക്രട്ടറി ജസ്നി സൈദ്, ട്രഷറർ സിത്താര നബീൽ എന്നിവർ നേതൃത്വം നൽകി.
പൊന്നാനി താലൂക്കിൽ നിന്നുള്ള ബഹ്റൈൻ സ്വദേശികളായ കുടുംബങ്ങൾക്ക് പരസ്പര സ്നേഹബന്ധം ഊട്ടിയുറപ്പിക്കാനുള്ള വേദിയായി സംഗമം മാറി.
ഈ വർഷാവസാനം വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനും അതിന് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിക്കാനും തീരുമാനിച്ചു.
പങ്കെടുത്ത മുഴുവൻ കുടുംബങ്ങൾക്കും പ്രവർത്തകർക്കും സഹകരിച്ച എല്ലാവർക്കും ജനറൽ സെക്രട്ടറി ഷറഫ് വി.എം. നന്ദി അറിയിച്ചു.

