PCWF മസ്കത്ത് ഘടകം നിലവിൽ വന്നു

PCWF മസ്കത്ത് ഘടകം നിലവിൽ വന്നു

ഒമാൻ:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിക്ക് കീഴിൽ മസ്കത്ത് ഘടകം രൂപീകരിച്ചു.

നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദിന്റെ അധ്യക്ഷതയിൽ ഓൺലൈൻ (വാട്സ് ആപ്പ് ) വഴി നടന്ന ജനറൽ ബോഡി യോഗം പി സി ഡബ്ലിയു എഫ് യു.എ.ഇ കമ്മിറ്റി ഉപദേശക സമിതി അംഗം ഷാജി ഹനീഫ് ഉദ്ഘാടനം ചെയ്തു.

യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ് മുഖ്യാതിഥിയായിരുന്നു.

നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സാദിക്ക് മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ ഫഹദ് ബ്നു ഖാലിദ്, സെക്രട്ടറി കെ.വി റംഷാദ് തുടങ്ങിയവർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

സെയ്ത് പൊന്നാനി, പി. വി അബ്ദുൽ ജലീൽ, പി. വി സുബൈർ, നജീബ്, ശ്രീജ, അനസ് കോയ ബഷീർ KMT, റഹീം മുസന്ന, വി ർ കുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു.

പ്രധാന ഭാരവാഹികൾ
————————-
ഫിറോസ് (പ്രസിഡന്റ്‌)

സമീർ സിദ്ധിക്ക് (ജന: സെക്രട്ടറി)

സമീർ മത്ര (ട്രഷറർ)

പ്രദീപ്‌ കുമാർ,നസറുദ്ധീൻ
(വൈസ് പ്രസിഡന്റ്)

റമീഷ് മുഹമ്മദ്‌ , മുനവർ
(ജോ: സെക്രട്ടറി)

എസ് കെ പൊന്നാനി സ്വാഗതവും പ്രസിഡന്റ് ഫിറോസ് അലി നന്ദിയും പറഞ്ഞു.

#PCWF #OMAN #muscat #ponnani

https://www.facebook.com/357119801048148/posts/3823201701106590/