ഡയാലിസിസ് സെന്ററിന് പി സി ഡബ്ല്യു എഫ് ഒമാൻ കമ്മിറ്റിയുടെ കൈത്താങ്ങ്

ഡയാലിസിസ് സെന്ററിന് പി സി ഡബ്ല്യു എഫ്  ഒമാൻ കമ്മിറ്റിയുടെ  കൈത്താങ്ങ്

പൊന്നാനി : നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ സഹായം കൈമാറി.
ഒമാൻ നാഷണൽ കമ്മിറ്റി ഭാരവാഹികളിൽ നിന്നും ഒരു ലക്ഷത്തി അമ്പതിനായിരം രൂപ സ്ഥലം എംഎൽഎ പി നന്ദകുമാറും, ഒമാൻ വനിതാ കമ്മിറ്റി ജനറൽ സെക്രട്ടറി ഷമീമ സുബൈറിൽ നിന്നും
25000 രൂപ ശിവദാസ് ആറ്റുപുറവും ഏറ്റുവാങ്ങി.
കേന്ദ്ര ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, ഒമാൻ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് എന്നിവർ സംസാരിച്ചു.
കൗൺസിലർമാരായ സബീറാബി, അബ്ദുൽസലാം, പി കോയക്കുട്ടി മാസ്റ്റർ, ഡോ : അബ്ദുറഹ്മാൻ കുട്ടി, പി വി സുബൈർ, രാജൻ തലക്കാട്ട്, മുഹമ്മദ് കാസിം കോയ, ഇമ്പിച്ചിക്കോയ തങ്ങൾ, പി എം അബ്ദുട്ടി, സമീർ മത്ര, ബദറു, നിയാസ്, എസ് കെ പൊന്നാനി, എം കെ സാദിഖ്, മുജീബ് കിസ്മത്ത്, ഹനീഫ മാളിയേക്കൽ, സി വി നാസർ, ഫൈസൽ ബാജി, ബാബു എലൈറ്റ്, എവറസ്റ്റ് ലത്തീഫ്, കോയ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
ഡയാലിസിസ് സെന്റർ കോർഡിനേറ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീന സുദേശൻ നന്ദിയും പറഞ്ഞു