പൊന്നാനി : ഈ അധ്യായന വർഷം 9,10,11,12 ക്ലാസുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നൂറോളം കുട്ടികൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗജന്യ നോട്ട് പുസ്തകം വിതരണം ചെയ്തു.
ചമ്രവട്ടം ജംഗ്ഷൻ പാലക്കൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു.
ടി മുനീറ, എൻ പി അഷ്റഫ്, ജി സിദ്ദീഖ്, ഹനീഫ മാളിയേക്കൽ, മുജീബ് കിസ്മത്ത്, അബ്ദുറസാഖ് പുറങ്ങ് തുടങ്ങിയവർ സംബന്ധിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞയും ചടങ്ങിൽ വെച്ച് നടന്നു
റംല കെ പി നന്ദി പറഞ്ഞു.
പി സി ഡബ്ല്യു എഫ് സഊദി- റിയാദ് കമ്മിറ്റിയുടെയും, യു എ ഇ വനിതാ കമ്മിറ്റിയുടെയും സാമ്പത്തിക സഹായത്തോടെയാണ് പുസ്തക വിതരണം നടത്തിയത്.

