ഷാർജ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി ഇൻ ഷാർജ സംഗമവും, വാർഷിക ജനറൽ ബോഡി യോഗവും ഷാർജ ഷഹൂഫ് അൽ ഫറൂജ് റെസ്റ്റൊറന്റിൽ ചേർന്നു.
സെക്രട്ടറി നസീർ ചുങ്കത്തിന്റെ അദ്ധ്യക്ഷതയിൽ ജിസിസി കോ-ഓർഡിനേറ്റർ മുഹമ്മദ് അനീഷ് ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
നസീർ ചുങ്കത്ത് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മുനവ്വർ അബ്ദുള്ള സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
2025-2027 വർഷ കാലാവധിയുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് കെ കെ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി വൈ: പ്രസിഡന്റ് അബ്ദുൽ ജലാൽ, സെക്രട്ടറി ഷാനവാസ് പി, അബ്ദുല്ലത്തീഫ് കടവനാട്, സൈനുൽ ആബിദ് തങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
പുതിയ ഭാരവാഹികൾ:
കേന്ദ്ര പ്രതിനിധികൾ:
അബ്ദുൽ ജലാൽ, അബ്ദുല്ലത്തീഫ് കടവനാട്, സൈനുൽ ആബിദ് തങ്ങൾ, അലി ഹസ്സൻ.
പ്രസിഡന്റ് – നസീർ ചുങ്കത്ത്.
സെക്രട്ടറി – മുനവ്വർ അബ്ദുള്ള.
ട്രഷറർ – നജീബ് ചങ്ങരംകുളം.
വൈസ് പ്രസിഡന്റ്: മുജീബ് തറമ്മൽ, അബ്ദുൽ ലത്തീഫ് കരാട്ടെ.
ജോ : സെക്രട്ടറി: അമീൻ മാറഞ്ചേരി, ഷിയോഷ്, സെക്കീർ ബാവ.
എക്സിക്യൂട്ടീവ് അംഗങ്ങൾ:
1 റിയാസ് നാലകത്ത്
2 കെബീർ യു കെ
3 സെമീർ എ വി
4 സെമീർ സി പി
5 സെമീർ മറവഞ്ചേരി
6 അബ്ദുൽ സത്താർ
7 മുഹമ്മദലി മാറഞ്ചേരി
8 കമറുദ്ദീൻ
9 തബ്ഷീർ
10 അബൂബക്കർ പുറങ്ങ്.
വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കരാട്ടെ സ്വാഗതവും, നജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.

