മദ്യത്തിനും, മയക്കുമരുന്നിനുമെതിരെ പി സി ഡബ്ല്യൂ എഫ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കാംപയിൻ സംഘടിപ്പിക്കുന്നു

മദ്യത്തിനും, മയക്കുമരുന്നിനുമെതിരെ പി സി ഡബ്ല്യൂ എഫ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കാംപയിൻ സംഘടിപ്പിക്കുന്നു

പൊന്നാനി: മാനവ സമൂഹത്തെ നാശത്തിലേക്ക് കൊണ്ടെത്തിക്കുന്ന മദ്യത്തിനും, മയക്കുമരുന്നിനുമെതിരെ 2025 മെയ് 28 മുതൽ ജൂൺ 26 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ കാംപയിൻ സംഘടിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

കാംപയിൻ വിജയത്തിന്നായി
പി കോയക്കുട്ടി മാസ്റ്റർ ചെയർമാനായും, ടി വി സുബൈർ കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

പുഴമ്പ്രം ജനവാസ മേഖലയിലെ വിദേശ മദ്യശാലക്കെതിരെ നടത്തിയ മനുഷ്യച്ചങ്ങല വൻ വിജയമാണെന്ന് യോഗം വിലയിരുത്തി

നിഷാദ് അബൂബക്കർ പ്രസിഡന്റ്, സി വി അബ്ദുറഷീദ് സെക്രട്ടറി, തസ്നി മോൾ ട്രഷറർ ആയി യൂത്ത് വിംഗ് അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.

കേന്ദ്ര കമ്മിറ്റി അർദ്ധ വാർഷിക ജനറൽ ബോഡി ജൂൺ 28ന് നടത്താനും, അതിന് മുന്നോടിയായി എല്ലാ ഘടകങ്ങളുടെയും ജനറൽ ബോഡികൾ ജൂൺ 15ന് മുൻപായി നടത്തുവാനും ധാരണയായി.

ചന്തപ്പടി കിഡ്സ് മോണ്ടിസോറി സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗങ്ങളും, വനിതാ കേന്ദ്ര കമ്മിറ്റി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതവും, വനിതാ കേന്ദ്ര ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ നന്ദിയും പറഞ്ഞു.