പൊന്നാനി: ആരാധനാലയങ്ങളും, വിദ്യാലയങ്ങളും അടങ്ങിയ പുഴമ്പ്രം ജനവാസ മേഖലയിൽ വിദേശ മദ്യഷാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻസിപ്പൽ ചെയർമാൻ/ മുൻസിപ്പൽ സെക്രട്ടറി എന്നിവർക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജനസേവന വിഭാഗം നിവേദനം നൽകി.
സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ, ജി സിദ്ധീഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

