PCWF എവർഗ്രീൻ : ഇഞ്ചി – മഞ്ഞൾ വിത്ത് കർഷകരിൽ നിന്ന് സ്വീകരിക്കലും, കർഷക സംഘത്തിന് ധന സഹായം നൽകലും സംഘടിപ്പിച്ചു.

PCWF എവർഗ്രീൻ : ഇഞ്ചി – മഞ്ഞൾ വിത്ത് കർഷകരിൽ നിന്ന് സ്വീകരിക്കലും, കർഷക സംഘത്തിന് ധന സഹായം നൽകലും സംഘടിപ്പിച്ചു.

മാറഞ്ചേരി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ ആഭിമുഖ്യത്തിൽ ഇഞ്ചി – മഞ്ഞൾ വിത്ത് കർഷകരിൽ നിന്ന് സ്വീകരിക്കലും, കർഷക സംഘത്തിന് ധന സഹായം നൽകലും സംഘടിപ്പിച്ചു.
എവർഗ്രീൻ 2025-26 വർഷത്തെ വാർഷിക കലണ്ടർ അനുസരിച്ചുള്ള ആദ്യ പ്രവർത്തനത്തിന് ഇതോടെ തുടക്കം കുറിച്ചു.
പരിച്ചകം അബൂബക്കറിന്റെ പച്ചക്കറി പാടത്തെ പരിസരത്ത് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനും, പി സി ഡബ്ല്യു എഫ് കേന്ദ്ര പ്രവർത്തക സമിതി അംഗവുമായ ടി വി അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.
ഹൈദരലി മാസ്റ്റർ സ്വാഗതം പറഞ്ഞു. ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു.
കാർഷിക ധനസഹായം നൽകൽ പി കോയക്കുട്ടി മാസ്റ്ററും, മാങ്കോസ്റ്റിൻ തൈ വില്പന കെ സി അബൂബക്കർ ഹാജിയും നിർവ്വഹിച്ചു
കഴിഞ്ഞവർഷം കൃഷി ചെയ്ത് വിളവെടുത്ത ഇഞ്ചി ടി മുനീറയും, മഞ്ഞൾ എം ടി നജീബും ഏറ്റുവാങ്ങി.
വിളവെടുത്ത കാർഷിക വിഭവങ്ങൾ പങ്കെടുത്ത അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു .
മുരളി മേലെപ്പാട്ട്, നസീർ മാസ്റ്റർ പി, മോഹനൻ പാക്കത്ത്, ആരിഫ പി എന്നിവർ ആശംസകൾ നേർന്നു. റാഫിന നന്ദി പറഞ്ഞു.