ഷാർജ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഷാർജ ഘടകം ഇഫ്താർ സംഗമം
അൽ സാഹിയ ബുക്ക് അതോറിറ്റി ഹാളിൽ വെച്ച് മാർച്ച് 7 വെള്ളിയാഴ്ച്ച സംഘടിപ്പിച്ചു.
ജനറൽ സെക്രട്ടറി നസീർ ചുങ്കത്ത് സ്വാഗതം പറഞ്ഞു. ഷാർജ ഘടകം പ്രസിഡന്റ് അലിഹസ്സൻ അധ്യക്ഷത വഹിച്ചു.
പൊന്നാനി താലൂക്കിലെ പ്രവാസികളായ
പ്രമുഖ വ്യക്തിത്വങ്ങളാൽ ഇഫ്താർ സംഗമം ശ്രദ്ധേയമായി.
PCWF ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാന്നി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി നസീർ ചങ്ങരംകുളം, തഖ്വ മെറ്റൽ കോട്ടിംഗ് MD സെയ്ത് മുഹമ്മദ് സാഹിബ്,
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, ജനറൽ സെക്രട്ടറി ഷിഹാബ് കെ.കെ, പൊന്നാനി താലൂക്കിലെ ഇതര പ്രവാസി സംഘടനാ പ്രധാന ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു.
സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകൾ ഇഫ്താർ സ്നേഹ സംഗമത്തിൽ പങ്കാളികളായി.
ഷാർജ ഘടകം ട്രഷറർ മുനവ്വർ അബ്ദുള്ളയുടെ നന്ദിപ്രകാശനത്തോടെ ഇഫ്താർ സംഗമത്തിന് സമാപനം കുറിച്ചു.

