PCWF അബുദാബിയിൽ അന്താരാഷ്ട്ര വനിതാ ദിനം സംഘടിപ്പിച്ചു.

PCWF അബുദാബിയിൽ അന്താരാഷ്ട്ര വനിതാ ദിനം സംഘടിപ്പിച്ചു.

അബുദാബി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അബുദാബിയിൽ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ അന്താരാഷ്ട്ര വനിതാ ദിനാചരണ വേദി കൂടിയായി.
സീനിയർ വനിതകളായ കോടമ്പിയകത്ത് റംല, കൊല്ലാനകത്ത് സഫിയ, ഷാജിത സിറാജ് എന്നിവരെ
വനിതാവിഭാഗം പ്രധാന ഭാരവാഹികളായ, ഫായിസാ ഷബീർ, ശൈഹ ഷബീർ, റംഷിദ സുനീർ എന്നിവർ പൊന്നാട അണിയിച്ചു ആദരിച്ചു.
ഭാരവാഹികളായ മൃദുല മുരളി, ഷബ്‌ന ഷഹീർ, റംഷി സുനീർ ,ശബ്‌റി ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു.