ഒമാൻ : പൊന്നനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ *ഇഫ്താർ സംഗമം 2025* സംഘടിപ്പിച്ചു.
ഒമാനിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖരടക്കം പൊന്നാനി താലൂക്ക് നിവാസികൾ പങ്കെടുത്തു. സംഗമത്തിന് മുന്നോടിയായി നടന്ന സംയുക്ത എക്സിക്യൂട്ടീവ് യോഗം ഉപദേശക സമിതി ചെയർമാൻ പി വി ജലീൽ ഉൽഘാടനം ചെയ്തു.
വിശുദ്ധ റംസാനിലൂടെയുള്ള ഇത്തരം സംഗമങ്ങൾ സൗഹൃദങ്ങളും, ബന്ധങ്ങളും ദൃഢമാക്കുവാനും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ് ആകുവാനും എല്ലാവർക്കും സാധിക്കട്ടെയെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് അധ്യക്ഷൻ ആയിരുന്നു.
പി വി സുബൈർ, ഒമേഗ ഗഫൂർ, നജീബ്, കെ വി റംഷാദ്, ഓ ഓ സിറാജ്, ജംഷീദ്, താജുദ്ദീൻ റഹിം, മുസന്ന രതീഷ്, സുഭാഷ്, ഷമീമ സുബൈർ, ലിസി ഗഫൂർ, സൽമ നസീർ, ഇസ്മായിൽ, റിഷാദ്, ജസീർ, റഹ്മത്തുള്ള, ബദറു, സമീർ മത്രാ, ഷംസീർ, യഹിയ, നസറുദ്ദീൻ, മുനവ്വർ തുടങ്ങിയവർ നേതൃത്വം നൽകി.
സമീർ സിദ്ദീഖ് സ്വാഗതവും, നൗഷാദ് എം പറഞ്ഞു.

