PCWF എ കെ മുസ്തഫ മൂന്നാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം അഷ്റഫ് പൂച്ചാമം ഏറ്റുവാങ്ങി.

PCWF എ കെ മുസ്തഫ മൂന്നാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം അഷ്റഫ് പൂച്ചാമം ഏറ്റുവാങ്ങി.

മാറഞ്ചേരി : സാമൂഹ്യ സേവന രംഗത്തെ താലൂക്കിലെ നിസ്തുല പ്രതിഭകൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എ. കെ. മുസ്തഫയുടെ നാമധേയത്തിൽ നൽകി വരുന്ന എ കെ മുസ്തഫ മൂന്നാമത് സാമൂഹ്യ സേവന പ്രതിഭാ പുരസ്കാരം മാറഞ്ചേരി പുറങ്ങ് സ്വദേശി അഷ്റഫ് പൂച്ചാമം ഏറ്റുവാങ്ങി.
മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന പി സി ഡബ്ല്യു എഫ് പതിനേഴാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായുളള സാംസ്കാരിക സദസ്സിൽ വെച്ച് ഉപഹാരവും, യു എ ഇ ഘടകം വകയായുളള 10001രൂപ ക്യാഷ് അവാർഡും പി പി സുനീർ എം പി കൈമാറി. പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.