മസ്ക്കറ്റ്: ഒമാനിലെ പൊന്നാനി നിവാസികളുടെ ആഘോഷം
"പൊന്നാരവം 2025" വിവിധ പരിപാടികളോടെ ജനുവരി 24 ന് സംഘടിപ്പിക്കുന്നു.
പരിപാടിയുടെ വിജയത്തിനായി 101അംഗ സംഘാടക സമിതി രൂപീകരിച്ചു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിക്കിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ഉപദേശക സമിതി ചെയർമാൻ പി വി ജലീൽ ഉദ്ഘാടന ചെയ്തു.
പൊന്നാരവം 2025 പോസ്റ്റർ, ഗസൽ ഗായകൻ അലോഷി പ്രകാശനം ചെയ്തു.
സംഘാടകസമിതി ചെയർമാൻ എം സാദിഖ്, വൈസ് ചെയർമാൻ ഒമേഗ ഗഫൂർ, ജനറൽ കൺവീനർ സമീർ സിദ്ദീഖ്, ഫൈനാൻസ് കൺവീനർ ഒ ഒ സിറാജ്,
ജോ: കൺവീനർ സമീർ മത്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു
പൊന്നാരവം 2025ന്റെ ഭാഗമായി നടത്തുന്ന ഇശൽ സന്ധ്യയിൽ പട്ടുറുമാൽ ഗായകൻ ശിഹാബ് പാലപ്പെട്ടി, കോമഡി ഷോ താരം മുത്തു പട്ടുറുമാൽ, സോഷ്യൽ മീഡിയ താരം റൈഹാന മുത്തു, തൻസി ഫാരിസ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

